തിരുവനന്തപുരം: മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളത്തിന്റെ എൻജിൻ തകരാറായി കടലിൽ കുടുങ്ങി. പൂന്തുറ സ്വദേശി സലിം റോബിൻസന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കടലിൽ കുടുങ്ങിയിരിക്കുന്നത്.
വള്ളത്തിൽ 28 മത്സ്യത്തൊഴിലാളികൾ ഉള്ളതായാണ് വിവരം. കരയിൽ നിന്നും ഏകദേശം 19 നോട്ടിക്കൽ മൈൽ അകലെയാണ് എൻജിൻ തകരാറായി വള്ളം കുടുങ്ങിയിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി മറൈൻ എൻഫോഴ്സ്മെന്റിന്റെ റെസ്ക്യൂ ബോട്ട് കടലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Comments