കർശന നിയമവും അതിവേഗ വിചാരണയും; നിയമസംഹിത മാറ്റങ്ങൾ; ബില്ലുകൾ നിയമമായാൽ...
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർശന നിയമവും അതിവേഗ വിചാരണയും; നിയമസംഹിത മാറ്റങ്ങൾ; ബില്ലുകൾ നിയമമായാൽ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 12:49 pm IST
FacebookTwitterWhatsAppTelegram

പേരിൽ ഭാരതീയത, നിയമങ്ങൾക്ക് കടുപ്പം, നിയമനടത്തിപ്പിന് ഗതിവേഗം, നടപടിക്രമങ്ങളിൽ ആധുനിക വത്കരണം എന്നിവയാണ് ചുരുക്കി പറഞ്ഞാൽ നിയമസംഹിത മാറ്റങ്ങൾ.

മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

ഐപിസി:– 511 വകുപ്പുകളുള്ളത് ഭാരതീയ ന്യായ സംഹിതയിൽ 356 ആക്കി ചുരുക്കി. 175 വകുപ്പുകളിൽ ഭേദഗതി വരുത്തി. എട്ട് പുതിയ വകുപ്പുകൾ ചേർത്തു.

സിആർപിസി:- 478 വകുപ്പുകളിൽ നിന്ന് ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിൽ 533 വകുപ്പുകളായി വർദ്ധിപ്പിച്ചു. 160 എണ്ണത്തിൽ ഭേദഗതി. പുതുതായി ഒരു വകുപ്പ് ചേർത്തു. അഞ്ച് വകുപ്പുകൾ പൂർണമായും ഒഴിവാക്കി.

തെളിവ് നിയമം:- 167 വകുപ്പുകളിൽ നിന്ന് ഭാരതീയ സാക്ഷ്യ അധിനിയമത്തിൽ 170 വകുപ്പുകളായി വർദ്ധിച്ചു. 23 എണ്ണത്തിൽ ഭേദഗതി. പുതുതായി ഒരു വകുപ്പ് കൂട്ടിച്ചേർത്തു. അഞ്ച് വകുപ്പുകൾ പൂർണമായും ഒഴിവാക്കി.

ബ്രിട്ടീഷ് പ്രയോഗങ്ങൾ പുറത്ത്

ചട്ടങ്ങളിൽ ബ്രിട്ടീഷ് ഭരണാകാലവുമായി ബന്ധപ്പെട്ട പാർലമെന്റ് ഓഫ് ദി യുണൈറ്റഡ് കിംഗ്ഡം, പ്രൊവിൻഷ്യൽ ആക്ട്, ലണ്ടൻ ഗസ്റ്റ്, ജൂറി, ബാരിസ്റ്റർ, ലഹോർ, കോമൺ വെൽത്ത്, യുണെറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആന്റ് അയർലൻഡ്, ഹെർ മെജസ്റ്റീസ് ഗവൺമെന്റ്, പൊസഷൻ ഓഫ് ബ്രിട്ടീഷ് ക്രൗൺ, കോർട്ട് ഓഫ് ജസ്റ്റിസ് ഇൻ ഇംഗ്ലണ്ട്, ഹെർ മെജസ്റ്റീസ് ഡൊമീനിയൻസ് എന്നീ വാക്കുകൾ എല്ലായിടത്ത് നിന്നും ഒഴിവാക്കി.

ഭാരതീയ ന്യായ സംഹിത ബില്ലിലെ വകുപ്പുകളും ശിക്ഷയും

69-ാം വകുപ്പ്
വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷമുള്ള വഞ്ചന. ഇത്തരം ലൈംഗികബന്ധം പീഡനക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെങ്കിലും പത്ത് വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാം. ജാമ്യമില്ലാ കുറ്റം. സെഷൻസ് കോടതിയിൽ വിചാരണ
70-ാം വകുപ്പ്
കൂട്ടപീഡനം. ജീവപര്യന്തമോ 20 വർഷത്തിൽ കുറയാത്ത കഠിന തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റം. വിചാരണ സെഷൻസ് കോടതിയിൽ.
70 (2)
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടപീഡനത്തിരയാക്കുക. വധശിക്ഷയോ ഇളവ് ലഭിക്കാത്ത ജീവപര്യന്തം തടവും പിഴയുമോ ലഭിക്കും. വിചാരണ സെഷൻസ് കോടതിയിൽ
71-ാം വകുപ്പ്
കൂട്ടപീഡനം ആവർത്തിക്കുന്നത്. വധശിക്ഷയോ ഇളവ് അനുവദിക്കാതെ ജീവപര്യന്തം തടവു ശിക്ഷയോ ലഭിക്കാം

102-ാം വകുപ്പ്
ആൾക്കൂട്ട ആക്രമണം. അഞ്ചോ അതിലധികമോ ആളുകൾ ചേർന്ന് വർഗം, ജാതി, സമുദായം, ലിംഗം, ജന്മദേശം,ഭാഷ, വിശ്വാസം തുടങ്ങിയവയുടെ പേരിൽ കൊലക്കുറ്റം ചെയ്യുന്നത്. വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കിൽ ഏഴ് വർഷം വരെ തടവോ ശിക്ഷയായി ലഭിക്കാം. പിഴയും നൽകണം.

109-ാം വകുപ്പ്
സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതോ ഇതിന് ശ്രമിക്കുന്നതോ ഒരാളുടെ മരണത്തിനിടയാക്കിയാൽ വധശിക്ഷയോ ജീവപര്യന്തമോ ആണ് ശിക്ഷ ലഭിക്കുക. പത്ത് ലക്ഷത്തിൽ കുറയാത്ത പിഴയും ലഭിക്കും. വിചാരണ സെഷൻസ് കോടതിയിൽ. സംഘടിത കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിന് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ. അഞ്ച് ലക്ഷം രൂപയിൽ കുറയാതെ പിഴയും ലഭിക്കും.
110-ാം വകുപ്പ്
നിസാര സ്വഭാവത്തോടെയുള്ള സംഘടിത കുറ്റകൃത്യം. പൊതുവിലുള്ള സംഘടിത കുറ്റകൃത്യമെന്നും വിശേഷിപ്പിക്കാം. ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവു ശിക്ഷ ലഭിക്കാം. വിചാരണ മജിസ്‌ട്രേറ്റ് കോടതിയിൽ
111-ാം വകുപ്പ്
തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ. ഒരാളുടെ മരണത്തിനിടയാക്കിയാൽ വധശിക്ഷയോ പരോൾ ഇല്ലാത്ത ജീവപര്യന്തം തടവോ ശിക്ഷ. പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മറ്റ് സാഹചര്യങ്ങളിൽ അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവ്. അഞ്ച് ലക്ഷത്തിൽ കുറയാത്ത പിഴയുമുണ്ട്.

150-ാം വകുപ്പ്
രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും തകർക്കുന്ന പ്രവർത്തനങ്ങൾ. ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവ്. വിചാരണ സെഷൻസ് കോടതിയിൽ.
302-ാം വകുപ്പ്
പിടിച്ചു പറിക്കൽ. മൂന്ന് വർഷം വരെ തടവുശിക്ഷയും പിഴയും. വിചാരണ മജിസ്‌ട്രേറ്റ് കോടതിയിൽ

ബില്ലുകൾ നിയമമായാൽ

1) വധശിക്ഷാ ഇളവ് ജീവപര്യന്തം തടവിൽ താഴെ ആകാൻ പാടില്ല. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടയാൾക്ക് ഇളവ് നൽകിയാൽ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും. ജീവപര്യന്തത്തിന് നൽകാവുന്ന ഇളവ് ഏഴ് വർഷത്തിൽ താഴെയാകരുത്.
2) സിവിൽ സർവീസ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയിൽ 120 ദിവസത്തിനുള്ളിൽ മറുപടിയില്ലെങ്കിൽ അനുമതി ലഭിച്ചതായി കരുതും.
3) സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് അയയ്‌ക്കണം. കുറ്റകൃത്യം നടന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷന് പകരം ഇന്ത്യയിലെ ഏത് സ്റ്റേഷനിലും പരാതി നൽകാമെന്നാണ് വ്യവസ്ഥ. ഇങ്ങനെ ഇതര സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന എഫ്‌ഐആറാണ് സീറോ എഫ്‌ഐആർ.
4) കേസ് രജിസ്റ്റർ ചെയ്യുന്നത് മുതൽ വിധി പുറപ്പെടുവിക്കുന്നതും വരെ നടപടികൾ ഡിജിറ്റലാകണം.
5) ക്രോസ് വിസ്താരം ഉൾപ്പെടെ വിചാരണ നടപടികൾ, അപ്പീൽ തുടങ്ങിയവ വീഡിയോ കോൺഫറൻസ് വഴിയാകും.
6) കേസുകളിൽ ഇരയാക്കപ്പെട്ടവരുടെ മൊഴികൾ വീഡിയോയിൽ ചിത്രീകരിക്കും.
7) അന്വേഷണത്തിന്റെ ഭാഗമായ തിരച്ചിൽ, കണ്ടെടുക്കൽ, തുടങ്ങിയ നടപടികൾ വീഡിയോയിൽ പകർത്തണം
8) കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ വീഡിയോഗ്രഫി നിർബന്ധം.
9) ഏഴ് വർഷത്തിൽ കൂടുതൽ ശിക്ഷയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഫോറൻസിക് സംഘം സ്ഥലം സന്ദർശിച്ചിരിക്കണം.
10) മൊബൈൽ ഫോറൻസിക് യൂണിറ്റുകൾ ജില്ലാതലത്തിൽ അനിവാര്യം.
11) ദ്രുതഗതിയിൽ തീർപ്പക്കാവുന്ന കേസുകളുടെ പരിധി മൂന്ന് വർഷം വരെ ശിക്ഷ വിധിക്കാവുന്ന കേസുകൾ എന്നാകും.

Tags: Amit Shah
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies