രാജ്യത്തിനായി 300 മത്സരങ്ങള്‍, അണ്‍ബീറ്റണ്‍ ശ്രീജേഷിനെ ആദരിച്ച് ഹോക്കി ഇന്ത്യ; ഈ ടീമാണ് എന്നെ ഞാനാക്കിയതെന്ന് ഒളിമ്പ്യന്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യത്തിനായി 300 മത്സരങ്ങള്‍, അണ്‍ബീറ്റണ്‍ ശ്രീജേഷിനെ ആദരിച്ച് ഹോക്കി ഇന്ത്യ; ഈ ടീമാണ് എന്നെ ഞാനാക്കിയതെന്ന് ഒളിമ്പ്യന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 01:08 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിനായി മുന്നൂര്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍കീപ്പറും മുന്‍ നായകനുമായ പി.ആര്‍ ശ്രീജേഷിനെ ആദരിച്ച് ഹോക്കി ഇന്ത്യ. ടീം അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ 300 എന്നെഴുതിയ പ്രത്യേക തൊപ്പിയും ഒരു മൊമന്റോയും നല്‍കിയാണ് താരത്തെ ആദരിച്ചത്. മറുപടി പ്രസംഗത്തില്‍ വികാരാധീനനായ ശ്രീജേഷ് രാജ്യത്തിനായി കപ്പ് നേടുമെന്നും പറഞ്ഞു.

‘ഇതൊരു ടീമാണ്, എന്നെ ഞാനാക്കിയതും ഞാന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നതിനും കാരണവും ഈ ടീമാണ്. എനിക്ക് ആവശ്യമുള്ളപ്പോള്‍ എന്നെ പിന്തുണയ്‌ക്കുകയും സഹായിക്കുകയും ചെയ്തതിന് അവര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മളെ എല്ലാം ഇവിടെ ഒരുമിക്കുന്നതിന് കാരണം ഹോക്കിയാണ്.

ഗോള്‍ കീപ്പര്‍മാര്‍ കൂടുതല്‍ ഉപദേശങ്ങള്‍ നല്‍കും. കളത്തിന് പുറത്ത് നിന്ന് മുഴുവന്‍ ഗെയിം കാണുകയായിരുന്നു. കളിക്കാര്‍ക്ക് നമ്മുടെ പദ്ധതികള്‍ക്കനുസരിച്ച് പോകാനായില്ലെങ്കില്‍ ടീം മീറ്റിംഗില്‍ നമ്മള്‍ അത് ചര്‍ച്ച ചെയ്യും. അവര്‍ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

താനോ പഥക്കോ കളിക്കാരെ വിളിക്കുന്നത് നമ്മുടെ പ്രതിരോധത്തിലോ ആക്രമണത്തിലോ മാറ്റം വരുത്താനുള്ള അവശ്യ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ്. പഥക് ഇന്നത് നന്നായി കൈകാര്യം ചെയ്തു. ജപ്പാന് ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉണ്ടായിരുന്നില്ല. നമ്മുടെ ആദ്യ നിരയിലെ പ്രതിരോധം ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു,” 35-കാരന്‍ വിശദീകരിച്ചു.

ടോക്കിയോ ഒളിമ്പിക്‌സില്‍ ഹോക്കി വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് പി. ആര്‍. ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത്. 2014ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ പിആര്‍ ശ്രീജേഷും അംഗമായിരുന്നു. റിയോ 2016ല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിആര്‍ ശ്രീജേഷ് ഒരു ഉപദേഷ്ടാവിന്റെ റോളും ടീമില്‍ ഏറ്റെടുക്കുന്നു. 2015ല്‍ അര്‍ജുന അവാര്‍ഡും 2017ല്‍ പത്മശ്രീയും പിആര്‍ ശ്രീജേഷിനെ തേടിയെത്തിയിരുന്നു.

Tags: sreejeshIndia
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies