ശക്തനെത്തന്നെ ദൂതിനയക്കണം - രാമായണതത്വവിചാരം ഭാഗം 28
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശക്തനെത്തന്നെ ദൂതിനയക്കണം – രാമായണതത്വവിചാരം ഭാഗം 28

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 08:33 am IST
Facebook
Twitter
WhatsAppTelegram

ഇനി ആരെയാണ് ദൂതിനയക്കുക. ശക്തനും വാഗ്വൈഭവം ഉള്ളവനുമായ ഒരു സമർത്ഥനെ തന്നെ വേണം നിയോഗിക്കാൻ.ഹനുമാനെ തന്നെ അയച്ചാലോ എന്ന വാനരന്മാരുടെ സംശയം ന്യായം. പക്ഷേ ഹനുമാനെ തന്നെ നിയോഗിച്ചാൽ നമുക്ക് വേറെ യോഗ്യന്മാർ ആരുമില്ലെന്ന് രാവണാദികൾ വിലയിരുത്തും. യുദ്ധത്തിൽ ഹനുമാനെ വളഞ്ഞിട്ട് ആക്രമിക്കാൻ അത് കാരണമാകും. താൻ തന്നെ പോയാലോ എന്നായി സുഗ്രീവൻ. അതുവേണ്ട രാജാവ് തന്നെ ദൂതനായി ചെന്നാൽ വാനര വംശത്തിന് തന്നെ പേര് ദോഷമാകും എന്ന് ശ്രീരാമൻ പറഞ്ഞു
ജാംബവാൻ ആണെങ്കിലോ.? അതും വേണ്ട ; ജാംബവാൻ നമുക്കെല്ലാവർക്കും ഗുരുസ്ഥാനിയനാണ്, ബ്രഹ്മപുത്രനാണ്, വാഗ്ദേവിയുടെ അനുഗ്രഹമുള്ള ഒരു ശക്തൻ തന്നെ. എന്നാൽ വാർദ്ധക്യം പരിഗണിക്കേണ്ടതല്ലേ.? എതിരാളികൾ കിളവൻ എന്ന് വിളിച്ച് ആക്ഷേപിക്കും.
സേനാ നായകൻ നീലൻ??വേണ്ട..!!!നീലൻ ദൂതന് പോയാൽ സൈന്യത്തെ ആര് നിയന്ത്രിക്കും. ഹനുമാന്റെ അച്ഛൻ കേസരി ആയാലോ..??വാർദ്ധക്യവിഷയം അദ്ദേഹത്തിനും ബാധകമാണ്.

ഞാൻ പോകാം ദൂതിന്…!!! യുവരാജാവ് അംഗദൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. അംഗദൻ തുടർന്നു ; ഏത് വെല്ലുവിളികളെയും മറികടന്ന് കോട്ടകളും കിടങ്ങുകളും എല്ലാം ഭേദിച്ച് ഞാൻ രാവണനെ കണ്ട് ശ്രീരാമ സന്ദേശം അറിയിച്ച് തിരിച്ചുപോരും. ഞാൻ ബാലീപുത്രനാണ്. എന്റെ അച്ഛൻ പണ്ട് രാവണനെ പുല്ലുപോലെ ഗണിച്ച് വാലിൽ ചുറ്റികെട്ടി സപ്തസമുദ്രങ്ങളും ചാടിക്കടന്നതാണ്. ഒടുവിൽ അച്ഛനോട് ക്ഷമചോദിച്ച് രക്ഷപ്പെട്ടവനാണ് രാവണൻ. ശ്രീരാമൻ സമ്മതം മൂളി. വാഗ് ദേവതയുടെ അനുഗ്രഹമുള്ള ശക്തനും രാവണന് താക്കീത് നൽകാൻ യോഗ്യനുമാണ് അംഗദൻ. അതാകുമ്പോൾ രാവണന് ഒരു ഭയവും ഉണ്ടാകും..
ശ്രീരാമ നിയോഗമനുസരിച്ച് അംഗദൻ രാവണന്റ കൊട്ടാരത്തിൽ കടന്ന് ശ്രീരാമ സന്ദേശം അറിയിച്ച് സമാധാന ശ്രമം നടത്തി. അഹങ്കാരം മുത്തരാവണൻ അംഗദനെ ആക്രമിക്കാൻ പ്രഹസ്താദികളോട് നിർദ്ദേശിച്ചപ്പോൾ, അംഗദൻ ഒറ്റ ചാട്ടത്തിന് പ്രാസാദവും തകർത്ത് പുറത്തു വന്ന് ശ്രീരാമ സവിധത്തിൽ എത്തി.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

 

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies