രജനികാന്ത് ചിത്രം ജയിലറിലെ മോഹൻലാലിന്റെ കാമിയോ റോൾ ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെയാണ് സ്വീകരിച്ചത്. സ്റ്റൈലിഷ് വിന്റേജ് ലുക്കിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം തരംഗം തീർക്കുന്നതിനിടെ ‘വൃഷഭ’യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. താടിവെച്ച്, മുടി നീട്ടി വളർത്തിയ ലുക്കിലുള്ള മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങൾ ഇപ്പോൾ തരംഗമാകുന്നത്. ഇതോടെ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിന്റെ കൊടുമുടിയിലാണ്.
ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിനിന്റെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്. കേക്ക് മുറിക്കുന്നതും പീറ്ററിന് മോഹൻലാൽ മധുരം പങ്കിടുന്നതുമാണ് വീഡിയോയിൽ. പാൻ ഇന്ത്യൻ ലെവലിൽ ഒരുക്കുന്ന വൃഷഭയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് കൂടി പുറത്തുവന്നതോടെ ആവേശം ഇരട്ടിയായി.
Lalettan latest from the sets of #Vrushabha 🔥
Photo taken during @PeterHeinOffl birthday celebration.#Mohanlal #MalaikottaiVaaliban @Mohanlal pic.twitter.com/TdaIb2bP9C
— Mohanlal Fans Dharmadam (@AkmfcwaDharmada) August 12, 2023
മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. 200 കോടിയാണ് സിനിമയുടെ ബജറ്റ്. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവ് ഏക്ത കപൂർ സഹനിർമ്മാതാവാകുന്നു എന്ന പ്രത്യേകതയും വൃഷഭയ്ക്കുണ്ട്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളിൽ അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ഏക്ത കപൂർ, ശോഭ കപൂർ, വരുൺ മാതൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Lalettan & Peter Hein in vrishabha ❤️
അപ്പോ 🔥🔥🔥 പാറും@Mohanlal #Mohanlal #Barroz #Drishyam3 #RAM
#MalaikottaiVaaliban #Empuraan #L2 #Vrushabha pic.twitter.com/m4kK36nfut— GOD OF MOLLYWOOD (@GodMollywood) August 12, 2023
റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക്-ആക്ഷൻ വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കും വൃഷഭ. റോഷൻ മേക ചിത്രത്തിൽ മോഹൻലാലിന്റെ മകന്റെ വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.
Comments