മുംബൈ: വാഹന ഇൻഷുറൻസ് പോളിസികൾക്ക് വേണ്ടി എസ്ബിഐ ജനറൽ ഇൻഷുറൻസും ബജാജ് ഫിൻസർവിന്റെ ഉപകമ്പനിയായ ബജാജ് മാർക്കറ്റുമായി കൈകോർത്ത് എസ്ബിഐ. വാഹന ഇൻഷുറൻസ് വിഭാഗത്തിന് കീഴിൽ എസ്ബിഐ ജനറൽ ഇൻഷുറൻസ് ബൈക്കിന്റെയും കാറിന്റെയും ഇൻഷുറൻസ് പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്.
15 ലക്ഷം രൂപവരെ വ്യക്തിഗത അപകട പരിരക്ഷയും മൂന്നാം കക്ഷി പരിരക്ഷയും സ്വന്തം വാഹനത്തിന്റെ നാശനഷ്ടപരിരക്ഷയും ഉൾപ്പെടെ മറ്റ് 15-ഓളം പ്ലാനുകൾ അടങ്ങിയിട്ടുള്ളതാണ് പോളിസി. വാഹന ഇൻഷുറൻസ് പോളിസികൾക്ക് വേണ്ടിയുള്ള പ്രീമിയം തുക കണക്കാക്കുന്നതിനായി ബജാജ് മാർക്കറ്റിന്റെ വെബ്‌സൈറ്റിൽ പ്രീമിയം കാൽക്കുലേറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്.















