‘‘മോഹൻലാൽ സാർ ബ്രില്യന്റ് ആക്ടർ‘‘; ക്ലൈമാക്സിൽ സീൻ എടുക്കുമ്പോഴുള്ള ലോക്കേഷനിലെ അനുഭവം പങ്കുവെച്ച് ജയിലർ സംവിധായകൻ നെൽസൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘‘മോഹൻലാൽ സാർ ബ്രില്യന്റ് ആക്ടർ‘‘; ക്ലൈമാക്സിൽ സീൻ എടുക്കുമ്പോഴുള്ള ലോക്കേഷനിലെ അനുഭവം പങ്കുവെച്ച് ജയിലർ സംവിധായകൻ നെൽസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 02:19 pm IST
nelson

nelson

Facebook
Twitter
WhatsAppTelegram

രജനികാന്ത് ചിത്രം ‘ജയിലർ’ വലിയ ആവേശത്തോടെയാണ് കേരളത്തിലെ പ്രേക്ഷകർ വരവേറ്റത്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ജയിലർ തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്നതും ഈ ആവേശത്തിനൊരു കാരണമായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. സാധാരണ രജനികാന്ത് മുഖ്യവേഷത്തിൽ എത്തുന്ന ചിത്രങ്ങളിൽ അദ്ദേഹമാണ് കൈയ്യടി നേടുന്നത്. എന്നാൽ ജയിലറിൽ മോഹൻലാലിന്റെ കഥാപാത്രവും ഗംഭീരമായിരുന്നു.

ഇപ്പോഴിതാ മോഹൽലാൽ ലൊക്കേഷനിലുണ്ടായപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ നെൽസൺ. മോഹൻലാൽ റിഹേർസൽ ചെയ്തതിനെ കുറിച്ചാണ് ജയിലർ സംവിധായകൻ നെൽസൺ വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….

”ഒരു തവണ ഷൂട്ടിംങ് സെറ്റിൽ വെച്ച് ടേക്ക് എടുക്കുകയായിരുന്നു. മോഹൻലാൽ സാർ ഇടയ്‌ക്ക് വെച്ച് നിർത്താൻ പറഞ്ഞു. തുടർന്ന് ഷോട്ട് എടുക്കുകയാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. മോഹൻലാൽ റിഹേർസൽ ചെയ്യുകയായിരുന്നെന്ന് പോലും ‍ഞങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അഭിനയം കണ്ടപ്പോൾ അത് റിഹേർസൽ ആണോ ടേക്ക് ആണോ എന്നുപോലും സംശയിച്ചു പോയ നിമിഷമായിരുന്നു, അത്രയും ബ്രില്യന്റ് ആക്ടർ ആണ് അദ്ദേഹം. ”

അദ്ദേഹം ഡയലോ​ഗ് വെറുതെ പറഞ്ഞു നോക്കുന്നത് പോലും ഒരു ടേക്ക് ആയിരുന്നു. ഒരു അഭിനേതാവിനെ സംബന്ധിച്ച് സ്വാഭാവികമായ അഭിനയവും, അസാമാന്യമായ കഴിവുമാണത്. ഒരു സംവിധായകൻ എന്താണോ ആ​ഗ്രഹിക്കുന്നത് അത് നൽകുന്ന ആളാണ് അദ്ദേഹം. അത് ചിത്രം കണ്ടാൽ തന്നെ അറിയാൻ കഴിയും. വളരെ ലളിതമായിട്ടുള്ള പെരുമാറ്റവും തെളിഞ്ഞ മുഖഭാവത്തോടെയുമാണ് ലൊക്കേഷനിൽ
അദ്ദേഹം ഉണ്ടായിരുന്നത്. സാധാരണ ചിലർക്ക് മാത്രമേ ലോക്കേഷനിലെ എല്ലാവരെയും സന്തോഷത്തോടെ കംഫർട്ടബിളാക്കാൻ സാധിക്കാറുള്ളു. അദ്ദേഹം അങ്ങനെയായിരുന്നു, ലൊക്കേഷനിലെ ടെക്ന്ഷ്യൻസ് മുതൽ എല്ലാവരെയും കംഫർട്ടബിളാക്കുന്ന രീതിയാണ് മോഹൻലാൽ സാറിന്റേത്. ”നെൽസൺ പറഞ്ഞു.

അതേസമയം ജയിലറിൽ രജനികാന്തിന്റെ മാസ് സീനിനെ കുറിച്ചു അദ്ദേഹം വാചാലനായി. ”തീയറ്ററിൽ ക്ലെെമാക്സ് അടുത്തപ്പോൾ എല്ലാവരും എറെ ആഘോഷിച്ച സീനായിരുന്നു തീപ്പെട്ടി എറിഞ്ഞ് സി​ഗരറ്റ് കത്തിക്കുന്ന ഭാ​ഗം. വില്ലന്റെ മുഖത്ത് തന്നെ നോക്കി നിൽക്കേ വലതുഭാ​ഗത്തുനിന്നുമാണ് വരുന്നത്. നോക്കുക പോലും ചെയ്യാതെ അത് പിടിച്ചു സി​ഗരറ്റ് കത്തിച്ചു. ചില സീൻ മറ്റൊരാളെ വെച്ച് ചെയ്യാൻ കഴിയില്ല. ആ ഒരു സീനൊക്കെ ചെയ്യാൻ രജനി സാർ കിം​ഗ് ആണ്.

ആ ഷോട്ട് ഒർജിനലായിരുന്നു. തീപ്പെട്ടി എറിഞ്ഞു കൊടുത്തു, അദ്ദേഹം പിടിച്ചു,സി​ഗരറ്റ് കത്തിച്ചു, തിരിച്ച് എറിഞ്ഞു. ഒരു വെെഡ് ഷോട്ടിലായിരുന്നു ഇതെല്ലാം എടുത്തത്. സീൻ രണ്ട് ഷോട്ടിൽ എടുത്തെങ്കിലും എ‍ഡിറ്റ് ചെയ്യാതെ ജനങ്ങൾക്ക് ആ മാസ് സീൻ കാണിക്കാൻ ഒരു സി​ഗിംൾ ഷോട്ടിലാണ് തീയറ്ററിൽ എത്തിച്ചത്. ”എന്തായാലും രജനി രജനി തന്നെയാണ്”. എന്താണോ ഒരു സംവിധായകൻ ആ​​ഗ്രഹിച്ചത് അത് അ​ദ്ദേഹം തന്നു, അതും രണ്ട് ടേക്കിൽ ശരിയാക്കി. ”സംവിധായകൻ നെൽസൺ പറയുന്നു.

Tags: mohanlalJailernelson dilipkumarnelson
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies