കൂടുതൽ സേവനങ്ങൾ അവതരിപ്പിച്ച് ഓൺലൈൻ മ്യൂസിക് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് വേണ്ടി എഐ അധിഷ്ഠിത അസിസ്റ്റന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള പാട്ടുകൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എക്‌സ് എന്ന എഐ ഡിജെയെ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിജെ എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും റേഡിയോ ജോക്കി അഥവാ ആർജെയാണ് എക്‌സ്.
ഇതിനാൽ തന്നെ എക്‌സ് ഉപയോക്താക്കളോട് സംസാരിക്കുകയും തമാശകൾ പറയുകയും അഭിരുചിക്കനുസരിച്ച് പാട്ടുകൾ നിർദ്ദേശിക്കുന്നതിനും എഐ ഡിജെ സഹായിക്കും. ഇതിലൂടെ സംസാരിക്കുന്നതിനും വോയ്‌സ് കമാൻഡ് നൽകുന്നതിനും സഹായകമാണ്. തമാശ കലർന്ന അഭിപ്രായങ്ങളും എഐ ഡിജെ ഉപഭോക്താക്കൾക്ക് നൽകും. ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സ്‌പോട്ടിഫൈയുടെ തീരുമാനം.
ആദ്യ ഘട്ടത്തിൽ ഈ ഫീച്ചർ ലഭ്യമായിരുന്നത് യുഎസിലും കാനഡയിലുമായിരുന്നു. മെയ് മാസത്തോടെ ഇത് യുകെയിലേക്കും അയർലൻഡിലേക്കും വ്യാപിപ്പിച്ചു. നിലവിൽ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ പ്രീമിയം ഉപയോക്താക്കൾക്ക് സ്‌പോട്ടിഫൈ എഐ ഡിജെ ലഭ്യമായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് നിലവിൽ എഐ ഡിജെ ലഭിക്കുന്നത്.















