അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതകനാവ് പൊന്തിക്കുന്നു ; മുഖ്യമന്ത്രിയുടെ മകൾ വീണ തായ്ക്കണ്ടി തട്ടിപ്പുകാരിയോ പുണ്യാളത്തിയോ , എന്നെക്കൊണ്ട് അധികം പറയിക്കരുത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതകനാവ് പൊന്തിക്കുന്നു ; മുഖ്യമന്ത്രിയുടെ മകൾ വീണ തായ്‌ക്കണ്ടി തട്ടിപ്പുകാരിയോ പുണ്യാളത്തിയോ , എന്നെക്കൊണ്ട് അധികം പറയിക്കരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 09:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ ന്യായീകരിച്ച സിപിഎം നേതാവ് എം വി ഗോവിന്ദനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. തട്ടിപ്പുകാരിയോ പുണ്യാളത്തിയോ? എന്ന ചോദ്യത്തോടെ തുടങ്ങുന്ന പോസ്റ്റിൽ അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതക നാവ് പൊന്തിക്കുന്നുവെന്നും ശക്തിധരൻ ചോദിക്കുന്നു.

സ്വത്തിലും ആസ്തിയിലും കണ്ണില്ല എന്ന് കാണിക്കാൻ പ്രകാശ് കാരാട്ട് ചെയ്യുമ്പോലെ ദമ്പതികകളായിരിക്കുമ്പോഴും മക്കൾ ഇല്ലാതിരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം? അവർക്ക് മക്കൾ ഉണ്ടായില്ലെന്നല്ലേ ഉള്ളൂ. ലാവ്‌ലിനിലെ കോടികൾ പങ്കിട്ടത് എങ്ങിനെ എന്ന് മക്കളില്ലാത്ത കാരാട്ട് പറയില്ലല്ലോ? വീണക്ക് 1 .72 കോടി രൂപയും PV ക്ക് 96 കോടിരൂപ യിൽ സിംഹഭാഗവും വാങ്ങാൻ അനുവദിച്ചത് പാർട്ടി അറിഞ്ഞാണെന്നു സഖാവ് എം വി ഗോവിന്ദൻ വെളിപ്പെടുത്തിയത് കാരാട്ടിന് മക്കളില്ലാത്തപ്പോൾ തന്നെയായാണല്ലോയെന്നും ശക്തിധരൻ ചോദിക്കുന്നു.

ബിനീഷിനെ ജയിലിലടക്കാതിരിക്കാൻ മുഖ്യമന്ത്രിയോട് സഹായം ചോദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വേണ്ടെന്ന് കോടിയേരി പറഞ്ഞതായും ശക്തിധരൻ പറയുന്നു . കേരളത്തിൽ സ്ഫടികം പോലെ സുതാര്യ ചരിത്രമുള്ള, ഒരു മുൻ ന്യായാധിപൻ ” ഒരു മാഫിയാ തലവൻ ഇതാ” എന്ന് ഒരേയൊരു രാഷ്‌ട്രീയ നേതാവിനെ നോക്കിയേ പറഞ്ഞിട്ടുള്ളൂ. .അത് ഓർമ്മയുണ്ടല്ലോ ഗോവിന്ദൻ സഖാവിന്. ജഡ്ജിയെ ആ നേതാവ് കോടതികയറ്റി പിപ്പിടി കാട്ടിയതും ഓർമയുണ്ടല്ലോ ?. ജഡ്ജിപറഞ്ഞു: ” എന്റെ കമ്പ്യൂട്ടറിൽ തെളിവുകൾ കിടപ്പുണ്ട് ഒരിഞ്ച് പിന്നോക്കമില്ല എന്ന്.” അതോടെ ആ ന്യായാധിപന്റെ മുന്നിൽ ഏത്തമിട്ടു മുഖ്യമന്ത്രി തടിതപ്പി.

ആ ജഡ്ജി ജീവിച്ചിരിക്കെ തന്നെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ ആദായനികുതി ബോർഡ് ഈ മാഫിയയെയും കുട്ടി മാഫിയയെയും ജനമധ്യത്തിൽ സത്യം കാണിച്ചു ബോധ്യപ്പെടുത്തി കൊടുത്തു എന്നത് ചെറിയകാര്യമല്ല..സത്യം എപ്പോഴും അങ്ങിനെയാണ്.

കരിമണൽ മാളത്തിൽ നിന്ന് ഇറങ്ങിവരാൻ PV എന്ന ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലെ രണ്ടക്ഷരങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. മടിയിൽ കനമുണ്ടോ എന്ന് അപ്പോൾ കണ്ടോളൂ. കോടികൾ. എറണാകുളത്ത് കലൂരിലെ ദേശാഭിമാനിയുടെ ബഹു നില കെട്ടിടത്തിനുമുകളിലെ നിലയിൽനിന്ന് നിന്ന് ഒരു സ്വർണ്ണമാല കെട്ടിയവൻ ഇടക്കിടെ ഊഞ്ഞാലാടുമ്പോലെ വന്നും പോയുമിരുന്നത് എന്തിനായിരുന്നു? . ആ 96 കോടിയിലെ മുന്തിയ കോടിയും ഒരേ ഒരു സ്ഥാപനത്തിന് തന്നെയായിരുന്നു. പക്ഷെ സ്ഥാപനത്തിന്റെ കണക്കുപുസ്തകത്തിൽ നിന്ന് ഒഴുകിപ്പോയത് പുറത്തുവരുമ്പോളാണ് അമിട്ട് പൊട്ടുന്നത്‌ . ആ കോടികൾ പൊട്ടുന്നതാണ് ഞാൻ കാത്തിരിക്കുന്നത്..

പാർട്ടിയുടെ സ്ഥാപക സംസ്ഥാന സെക്രട്ടറി സി എച്ച് കണാരന്റെ പിന്മുറക്കാരനായി തലയുയർത്തി നിൽക്കേണ്ടവനാണ് സഖാവ്. എം വി ഗോവിന്ദൻ .അത് വീണ്ടും ഓർമ്മിപ്പിക്കുകയാണ് .അതിന് തലമുറകളുടെ ജനിതകം പഠിപ്പിക്കാൻ നോക്കണ്ട സഖാവേ . അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതക നാവ് പൊന്തിക്കുന്നു? അരുത് സഖാവേ . .അത്രയ്‌ക്ക് അവൾ ഈ പാർട്ടിക്ക് വേണ്ടി ജീവിതം ബലിയർപ്പിച്ചവരെ വഞ്ചിച്ചു. രക്തസാക്ഷികളുടെ ഓർമ്മകൾ ഇരമ്പുന്ന കടലുകൾ അവൾ കള്ളപ്പണത്തിന്റെ കടലാക്കി. നിറതോക്കിന്‌ മുന്നിൽ 10 രക്തസാക്ഷികളെ നൽകിയിട്ട് എടുത്തോടാ നായ്‌ക്കളേ ഇനിയും എന്ന് പോലീസ് സേനയോട് മുഖത്തോട് മുഖം വിളിച്ചുപറഞ്ഞ ഒഞ്ചിയത്തെ ചുവന്ന മണ്ണിൽ കിടക്കുന്ന രക്തസാക്ഷികളെ ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ സ്വർണ്ണക്കള്ളക്കടത്തുമായി കേരളത്തിലെത്തിയ സ്വപ്ന സുരേഷിനെ തോഴിയാക്കി ഇവളിവിടെ ക്ലിഫ് ഹൗസിൽ വാഴുമായിരുന്നോ? എന്നെക്കൊണ്ട് അധികം പറയിക്കരുത്..എഴുതിക്കരുത് – എന്നും ശക്തിധരൻ കുറിക്കുന്നു.

Tags: PinarayiveenaG sakthidharan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies