ഇനിയും കടമെടുക്കാൻ സമ്മതിക്കുന്നില്ല; രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപ്പെടുകയാണ് കേരളം; കേന്ദ്രം നിലപാട് തിരുത്തണമെന്ന് എംവി ഗോവിന്ദൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനിയും കടമെടുക്കാൻ സമ്മതിക്കുന്നില്ല; രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപ്പെടുകയാണ് കേരളം; കേന്ദ്രം നിലപാട് തിരുത്തണമെന്ന് എംവി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 11:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപ്പെടുന്ന അവസ്ഥയിലാണ് കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്തണമെന്നും കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന ആളോഹരി വരുമാനം കേരളത്തിന് നൽകുന്നില്ല. 18,000 കോടി രൂപയുടെ കുറവാണ് ഇപ്പോൾ ഉള്ളത്. ജിഎസ്ടി നഷ്ടപരിഹാര തുക കേന്ദ്രം നൽകാൻ തയ്യാറാകുന്നില്ല. ഇതിൽ 12,000 കോടി രൂപയുടെ നഷ്ടം. റവന്യു കമ്മി നികത്തുന്നതിന്റെ ഗ്രാന്റ് ആദ്യ വർഷം 19,000 കോടി രൂപ ലഭിച്ചിരുന്നു. രണ്ടാം വർഷം 13,000 കോടി രൂപയായി കുറച്ചു. ഇപ്രാവശ്യം അത് 4,000 ആയി കുറച്ചു. ആഭ്യന്തര വരുമാനത്തിന്റ അഞ്ച് ശതമാനം കടം വാങ്ങാവുന്നതാണ്, എന്നാൽ ഇപ്പോൾ മൂന്ന് ശതമാനമാക്കി ചുരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്രത്തിന് 6.5 ശതമാനമാണ് കടം വാങ്ങാവുന്നതിന്റെ പരിധി. അവർക്ക് പരമാവധി എടുക്കാനുള്ള പരിധി അഞ്ച് ശതമാനമാണെന്ന് നിലനിൽക്കെയാണ് ഇത് .

സംസ്ഥാന സർക്കാർ ഗ്യാരണ്ടി കൊടുത്ത് മറ്റ് ഏജൻസികളിൽ നിന്നെടുക്കുന്ന കടവുമുണ്ട്. കിഫ്ബിയുടെ ഭാഗമായുള്ള കടം, സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നതിന് വേണ്ടി രൂപീകരിച്ച കമ്പനിയും അതിന്റെ ലോൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ കടമാക്കിയെടുത്തിരിക്കുകയാണ്. കിട്ടേണ്ട തുക, കടമെടുക്കുന്നതിന്റെ പരിധി എല്ലാം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കണമെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രത്തിൽ നിന്ന് എടുക്കേണ്ട സഹായത്തിന് പുറമേ കേരളം ആഭ്യന്തര മേഖലയിൽ നിന്ന് 55 ശതമാനമാണ് സ്വരൂപിക്കേണ്ടത്. ഇത് കേരളം സ്വരൂപിച്ചാലും കേന്ദ്ര സർക്കാർ 45 ശതമാനം തരണം. ഈ 45 ശതമാനമാണ് 30 ശതമാനത്തിലൊതുക്കിയത്. കേന്ദ്രം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എംപിമാർ കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ട് കടം ആവശ്യപ്പെടാൻ പോയെങ്കിലും ഒറ്റ യുഡിഎഫ് എംപിമാരാരും ഒപ്പം വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: MV Govindhan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies