ജയ്പൂർ: വിദ്യർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ശ്രമിക്കുന്ന രാജസ്ഥാൻ സർക്കാരിന് നേരെ പ്രതിഷേധവുമായി ഏബിവിപി. സർവ്വകലാശാലകളിലും കോളേജുകളിലും ഈ വർഷം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് എബിവിപിയുടെ പ്രതിഷേധം. രാജസ്ഥാൻ സർവകലാശാല വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടന്നത്.
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് സർക്കാർ നടപടിയെന്ന് എബിവിപി ദേശീയ സെക്രട്ടറി ഹുഷിയാർ സിംഗ് മീണ പറഞ്ഞു. എബിവിപിയുടെ ന്യായ പദയാത്രയ്‌ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇത് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളെ ബാധിക്കുമോ എന്ന ഭയമാണ് കോൺഗ്രസ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു ഉത്തരവിറയാക്കിയത്. ഇതിനെതിരെ എബിവിപി അംഗങ്ങൾ സെക്രട്ടേറിയറ്റിന് പുറത്ത് തടിച്ചുകൂടുകയായിരുന്നു. തുടർന്ന് സെക്രട്ടറിയേറ്റിനുള്ളിൽ കടക്കുകയും ധർണ്ണയിരിക്കുകയുമായിരുന്നു. നിരവധി പ്രവർത്തകർ ധർണ്ണയിരിക്കുന്നുണ്ടെന്ന് മീണ പറഞ്ഞു. പോലീസ് എത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.
എന്നാൽ വിവിധ വിഷയങ്ങളാൽ അക്കാദമിക പ്രവർത്തനങ്ങളിലുണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ചുള്ള വൈസ് ചാൻസലർമാർ ആശങ്കയെ മുൻനിർത്തിയാണ് 2023-24 വർഷത്തിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതെന്നാണ് വകുപ്പ് ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.
Comments