'ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാൻ': ത്രിവർണ്ണത്തിന്റെ സന്ദേശങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രം തനിമയിലൂന്നി മുന്നോട്ട് പോകണമെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാൻ’: ത്രിവർണ്ണത്തിന്റെ സന്ദേശങ്ങളെ അടിസ്ഥാനമാക്കി രാഷ്‌ട്രം തനിമയിലൂന്നി മുന്നോട്ട് പോകണമെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 05:24 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മൾ. പ്രകാശത്തിന്റെ നാട്. അതുകൊണ്ടാണ് ഈ നാടിന് ഭാരതമെന്ന് പേരുണ്ടായതെന്ന് സർസംഘചാലക് പറഞ്ഞു. ബംഗളൂരു ബസവനഗുഡിയിലുള്ള വാസവി കൺവൻഷൻ ഹാളിൽ സമർത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ശാസ്ത്രജ്ഞനും യോഗഗുരുവുമായ ഡോ. എസ്.എൻ. ഓംകാർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

‘നാം സൂര്യനെ ആരാധിക്കുന്നു, അതിനാൽ ഭാരതം എന്ന് വിളിക്കപ്പെടുന്നു, അതിൽ ഭ എന്നത് പ്രകാശത്തെ സൂചിപ്പിക്കുന്നു. ഏതദ്ദേശപ്രസൂതസ്യ സകാശാദഗ്രജന്മനഃ സ്വം സ്വം ചരിത്രം ശിക്ഷേരൻ പൃഥിവ്യാം സർവമാനവാഃ.. എന്നത് സ്വ തന്ത്ര എന്ന പദത്തിന്റെ അർത്ഥത്തെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിന് ഭാരതത്തെ ആവശ്യമുണ്ട്. അതിന് നമ്മൾ തയാറാകണം. ദേശീയ പതാക ഉയർത്തുന്ന സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തണം. മുകളിൽ കുങ്കുമം കുറിക്കുന്നത് ത്യാഗവും നിരന്തരമായ പ്രയത്‌നവുമാണ്. മദ്ധ്യത്തിലെ വെളുപ്പ് നിറം നിസ്വാർത്ഥമായ, സംശുദ്ധമായ നൈർമ്മല്യത്തെയും താഴെ പച്ച നിറം സമൃദ്ധിയെയും കുറിക്കുന്നു. ഇവയാണ് ഭാരതത്തിന്റെ ആദർശം. നിരന്തര പ്രയത്‌നത്തിലൂടെ പ്രകാശത്തിന്റെ ദിശയിൽ ജീവിതം നയിക്കണം.

സ്വാർത്ഥത ഇല്ലാതാക്കി എല്ലാവർക്കുമായി പരിശുദ്ധിയോടെ പ്രവർത്തിക്കണം, ദേശീയ പതാക നൽകുന്ന അനശ്വര സന്ദേശങ്ങളാണ്, ഏറ്റെടുക്കണം, ലോകത്തെ പ്രകാശിപ്പിക്കണമെങ്കിൽ ഭാരതം സമർത്ഥമാകണം. രാഷ്‌ട്രത്തെ തകർക്കുന്ന ശക്തികൾ വിജയിക്കാതിരിക്കാൻ രാജ്യത്തെ ഒന്നിപ്പിക്കണം. അറിവ്, കർമ്മം, ഭക്തി, വിശുദ്ധി, സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ നാം ലോകത്തെ നയിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം ഒരു തുടർച്ചയായ പ്രക്രിയയാണെന്നും ത്രിവർണ്ണത്തിന്റെ സന്ദേശങ്ങളെ അടിസ്ഥാനമാക്കി രാഷ്‌ട്രം തനിമയിലൂന്നി മുന്നോട്ട് നയിക്കണം’- എന്നും സർസംഘചാലക് പറഞ്ഞു.

Tags: RSSmohan bhagawat
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies