ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിൽ ജോലി നേടാം:1841 ഒഴിവുകള്‍, ശമ്പളവും പ്രായ പരിധിയും അറിയാം...
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിൽ ജോലി നേടാം:1841 ഒഴിവുകള്‍, ശമ്പളവും പ്രായ പരിധിയും അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 06:15 pm IST
FacebookTwitterWhatsAppTelegram

ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിന് (ഡിഎസ്എസ്ബി) കീഴിലുള്ള വിവിധ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അദ്ധ്യാപക-പാരാ മെഡിക്കല്‍ തസ്തികകള്‍ ഉള്‍പ്പെടെ 1,841 ഒഴിവിലേക്കാണ് വിജ്ഞാപനം. പ്രായം പ്രവൃത്തി പരിചയം യോ​ഗ്യത എന്നിവ കണക്കിലെടുത്ത് വേണം അപേക്ഷ നൽകേണ്ടത്.

തസ്തികകൾ ഇങ്ങനെ:

മ്യൂസിക് ടീച്ചര്‍: ഒഴിവ്-182. യോഗ്യത: മ്യൂസിക് ഒരു വിഷയമായ ബി.എ. ഡിഗ്രി. അല്ലെങ്കില്‍, ഹയര്‍ സെക്കന്‍ഡറിയും വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന തത്തുല്യയോഗ്യതയും. ശമ്പളം: 44,900-1,42,400 രൂപ. പ്രായം: 32 വയസ്സില്‍ താഴെ.

ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍): ഒഴിവ്-581. യോഗ്യത: ബിരുദവും സ്പെഷ്യല്‍ എജുക്കേഷനില്‍ ബി.എഡും. അല്ലെങ്കില്‍, ബി.എഡും സെപ്ഷ്യല്‍ എജുക്കേഷനില്‍ ദ്വിവത്സര ഡിപ്ലോമയും. അല്ലെങ്കില്‍, സ്പെഷ്യല്‍ എജുക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണല്‍ ഡിപ്ലോമ. ശമ്പളം: 44,900-1,42,400 രൂപ. പ്രായം: 30 വയസ്സില്‍ താഴെ.

ലാബ് അസിസ്റ്റന്റ് (ഗ്രൂപ്പ്-IV): ഒഴിവ്-138. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, മെഡിക്കല്‍ ലബോറട്ടറി ടെക്നിക്‌സില്‍ ഡിപ്ലോമ. അല്ലെങ്കില്‍, എം.എല്‍.ടി.യില്‍ പ്ലസ്ടു വൊക്കേഷണല്‍ കോഴ്സ്. ശമ്പളം: 25,500-81,100 രൂപ. പ്രായം: 18-27 വയസ്സ്.

അസിസ്റ്റന്റ് (ഒ.ടി./സി.എസ്.എസ്.ഡി.): ഒഴിവ്-118. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്സ്. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-27 വയസ്സ്.

ടെക്നീഷ്യന്‍: (ഒ.ടി./സി.എസ്.എസ്.ഡി.): ഒഴിവ്-72. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്സ്, അഞ്ചുവര്‍ഷത്തെ പരിചയം. ശമ്പളം: 25,500-81,000 രൂപ. പ്രായം: 18-27 വയസ്സ്.

റേഡിയോഗ്രാഫര്‍: ഒഴിവ്-32. യോഗ്യത- സയന്‍സ് ഉള്‍പ്പെട്ട പ്ലസ്ടു, റേഡിയോഗ്രാഫിയില്‍ ദ്വിവത്സര സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബി.എസ്സി. (റേഡിയോഗ്രാഫി)/ ദ്വിവത്സര റേഡിയോളജിക്കല്‍ ടെക്നോളജി. ശമ്പളം 25,500-81,000 രൂപ. പ്രായം 18-27 വയസ്സ്.

അസിസ്റ്റന്റ് ഗ്രേഡ്-III: ഒഴിവ് -39. യോഗ്യത- ബിരുദവും കംപ്യൂട്ടര്‍ ഓപ്പറേഷനില്‍ അറിവും. മിനുട്ടില്‍ 35 ഇംഗ്ലീഷ് വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം. ശമ്പളം 29,200-92,300 രൂപ. പ്രായം 18-27.

സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്: ഒഴിവ്-244. യോഗ്യത-സ്റ്റാറ്റിസ്റ്റിക്സ്/ ഓപ്പറേഷണല്‍ റിസര്‍ച്ച്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദതലത്തിലോ ബിരുദാനന്തര ബിരുദതലത്തിലോ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച, ഇക്കണോമിക്സ്/ മാത്തമാറ്റിക്സ്/ കൊമേഴ്സ്./ ബിരുദാനന്തര ബിരുദം. ശമ്പളം 35,400-1,12,400 രൂപ. പ്രായം 30 കവിയരുത്.

എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സലര്‍: ഒഴിവ്-188 (പുരുഷന്‍-138, വനിത-50): യോഗ്യത- സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ്ങില്‍ ഡിപ്ലോമയും. ശമ്പളം 47,600-1,51,100 രൂപ. പ്രായം 30 കവിയരുത്. അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്‌ക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

15.09.2023 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. അപേക്ഷ ഓണ്‍ലൈനായി വേണം സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ https://dsssb.delhi.gov.in-ല്‍ ലഭ്യമാണ്. അപേക്ഷ ഓഗസ്റ്റ് 17 മുതല്‍ സമര്‍പ്പിക്കാം. അവസാന തീയതി: സെപ്റ്റംബര്‍ 15.

Tags: DelhiSUB
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies