ഓഗസ്റ്റ് 15- ന് മുന്നോടിയായി നിരവധി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യൻ വിപണി കീഴടക്കിയിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ സമാർട്ട്‌ഫോണുകളാണ് ടെക്‌നോ പോവ, ടെക്‌നോ പോവ 5 പ്രോ എന്നീ ഡിവൈസുകൾ. ഓഗസ്റ്റ് 11-നാണ് ഇവ ഇന്ത്യൻ വിപണികളിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഫോണുകളുടെ വിപണി വില പ്രഖ്യാപിച്ച് കമ്പനി രംഗത്തെത്തിയിരിക്കുകയാണ്.
വിലയും ലഭ്യതയും
ടക്‌നോ പോവ 5 സ്മാർട്ട്‌ഫോണിന്റെ വിപണി വിലയായി 11,999 രൂപയാണ് വരുന്നത്. ടെക്‌നോ പോവ 5 പ്രോ യുടെ വില 14,999 രൂപയാണ്. ഓഗസ്റ്റ് 22-ന് ആമസോൺ വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഈ ഫോണുകൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് കമ്പനി 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും നൽകുന്നു.
ബാറ്ററിയും കണക്റ്റിവിറ്റി ഓപ്ഷനുകളും
ടെക്‌നോ പോവ 5 സ്മാർട്ട്‌ഫോണിൽ 6,000mah ബാറ്ററിയും 45w ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമാണുള്ളത്. ടെക്‌നോ പോവ 5 പ്രോ ഡിവൈസ് 5,000mah ബാറ്ററിയോടുകൂടിയും 68w ഫാസ്റ്റ്ചാർജിംഗ് സപ്പോർട്ടോടു കൂടിയുമാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ടെക്‌നോ പോവ 5 സ്മാർട്ട്‌ഫോണുകളിൽ 4ജി വോൾട്ടി, വൈഫൈ, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്‌സി കണക്റ്റിവിറ്റി എന്നിവയും, 3.5 എംഎം ഓഡിയോ ജാക്കുമാണ് കണക്റ്റിവിറ്റി ഓപ്ഷനുകളായി വരുന്നത്. ടെക്‌നോ പോവ 5 പ്രോയിൽ 5ജി കണക്റ്റിവിറ്റിയാണ് സപ്പോർട്ട് ചെയ്യുന്നത്.
ഡിസ്‌പ്ലേയും കളർ ഓപ്ഷനുകളും
രണ്ട് കളറുകളിലായിട്ടാണ് ടെക്‌നോ പോവ 5 പ്രോ സ്മാർട്ട്‌ഫോൺ വിപണിയിൽ ലഭ്യമാകുന്നത്. ഡാർക്ക് ഇല്ല്യൂഷൻസ്, സിൽവർ ഫാന്റസി എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. ടെക്‌നോ പോവ 5 മൂന്ന് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ആംബർ ഗോൾഡ്, ഹുറിക്കൻ ബ്ലൂ, മെച്ച ബ്ലാക്ക് എന്നീ നിറങ്ങളിൽ നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ വാങ്ങാവുന്നതാണ്. 120hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയിൽ 240hz സാംപ്ലിംഗ് റേറ്റാണ് വരുന്നത്. 6.78- ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഈ സ്മാർട്ട്‌ഫോണുകളിൽ കമ്പനി നൽകിയിരിക്കുന്നത്.
Comments