വംശീയ സംഘർഷങ്ങൾക്ക് പിന്നിൽ വിദേശശക്തികൾ: എല്ലാം ക്ഷമിക്കാനും മറക്കാനും ജനങ്ങൾ തയ്യാറാകണം; സമാധാനത്തിനായി ആഹ്വാനം ചെയ്ത് ബിരേൻ സിംഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വംശീയ സംഘർഷങ്ങൾക്ക് പിന്നിൽ വിദേശശക്തികൾ: എല്ലാം ക്ഷമിക്കാനും മറക്കാനും ജനങ്ങൾ തയ്യാറാകണം; സമാധാനത്തിനായി ആഹ്വാനം ചെയ്ത് ബിരേൻ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 08:09 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ബിരേൻ സിംഗ്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ജനങ്ങൾ സമാധാനം സ്വീകരിക്കണമെന്നും വികസനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന വംശീയ സംഘർഷങ്ങൾക്ക് പിന്നിൽ വിദേശശക്തികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മയക്കുമരുന്നിനെതിരായ യുദ്ധം സർക്കാർ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ക്ഷമിച്ചും മറന്നും, നമുക്ക് യോജിച്ച് ജീവിക്കാം. കഴിഞ്ഞ മൂന്ന് മാസമായി നമുക്ക് നഷ്ടപ്പെട്ട വികസനത്തിന്റെ പാതയിൽ യാത്ര തുടരാൻ സാധിക്കണം. അക്രമം ഒരു വികസനവും കൊണ്ടുവരില്ല. സമുദായങ്ങൾക്കിടയിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ, നമുക്ക് അത് ചർച്ചയിലൂടെ പരിഹരിക്കാം. ഇതിനായി സർക്കാർ എപ്പോഴും തയ്യാറാണ്.

ഇന്ത്യൻ യൂണിയന്റെ ഭാഗമായും അതിന്റെ ഭരണഘടനാ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ടും തന്റെ സർക്കാർ സംസ്ഥാനത്തിന്റെ ഉന്നമനത്തിന് വേണ്ടി തുടർച്ചയായി പ്രവർത്തിക്കുകയാണ്. എന്നിരുന്നാലും, ചില നിക്ഷിപ്ത താത്പര്യക്കാരും വിദേശശക്തികളും നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. ഭരണഘടനാ വിരുദ്ധമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ ഒരു നിമിഷം പോലും സർക്കാർ നിലനിൽക്കില്ല. മയക്കുമരുന്നിനെതിരായ യുദ്ധം തുടരും. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം എല്ലാ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തും.

എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ, നമുക്ക് അത് ഒരുമിച്ച് ചർച്ച ചെയ്യാം, അങ്ങനെ നമുക്ക് സമാധാനം കൊണ്ടുവരാനും വികസനത്തിന്റെ യാത്ര തുടരാനും സാധിക്കും. നീതി, സമത്വം എന്നിവയ്‌ക്കായി തുടർന്നും പരിശ്രമിക്കണം. നിങ്ങളുടെ ക്ഷേമത്തിനായി അശ്രാന്തമായി പ്രവർത്തിക്കുക, വളർച്ചയ്‌ക്കും ശാക്തീകരണത്തിനുമുള്ള വഴികൾ സൃഷ്ടിക്കുക, നമ്മുടെ രാജ്യത്തെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നാതാണ് നിങ്ങളോടുള്ള പ്രതിബദ്ധത’ -ബിരേൻ സിംഗ് പറഞ്ഞു.

Tags: manipurbiren singh
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies