ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇസ്രയേൽ. ഇസ്രയേലിന് വേണ്ടി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും സൗഹൃദ രാജ്യമാണ് ഇസ്രയേൽ. കാലങ്ങൾക്കപ്പുറം ഇസ്രയേലിന് സഹായിച്ച് ഇന്ത്യയോടുള്ള കടപ്പാടാണ് ഇസ്രയേൽ ഇന്നും കാത്തുസൂക്ഷിക്കുന്നത്. ഇന്ത്യയെ പലകുറി സഹായിച്ച ഇസ്രയിലിനോട് ഇന്ത്യയും അടുത്ത സൗഹൃദമാണ് ഉള്ളത്. നരേന്ദ്രമോദി സർക്കാർ വന്നതിന് ശേഷം ഈ ബന്ധത്തിന്റെ ഇഴയടുപ്പം കുറച്ചുകൂടി അടുത്തു എന്നത് വിസ്മരിക്കാനാക്കത്ത ഒന്നാണ്.
പ്രിയപ്പെട്ട നരേന്ദ്രമോദി, ഇസ്രയേലിന് വേണ്ടി ഇന്ത്യയിലെ ജനങ്ങൾക്ക് ഈ സ്വാതന്ത്ര്യദിനത്തിൽ ഹൃദ്യമായി ആശംസകൾ അറിയിക്കുന്നുവെന്നും ഇരു രാജ്യങ്ങളും കൂടുതൽ അടുക്കണമെന്നും ഒരുമിച്ച് അഭിവൃദ്ധി പ്രാപിക്കട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്. സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ച് പോസ്റ്റിലാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നത്. നെതന്യാഹുവിന്റെ പോസ്റ്റ് പങ്കുവെച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വാക്കുകൾക്ക് നന്ദിയും അറിയിച്ചു.
‘പ്രിയപ്പെട്ട നരേന്ദ്രമോദി, ഇസ്രായേലിന് വേണ്ടി, നിങ്ങളുടെ സ്വാതന്ത്ര്യദിനത്തിൽ ജനങ്ങൾക്ക് ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നമ്മുടെ രാജ്യങ്ങൾ കൂടുതൽ അടുത്ത് വളരുകയും ഒരുമിച്ച് അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ.’ -നെതന്യാഹു പറഞ്ഞു.
Comments