ഹൈദരാബാദ്: ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹബീബ് അന്തരിച്ചു. 74 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1965-76 കാലഘട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് വിവിധ അന്താരാഷ്‌ട്ര ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നു.
ഇന്ത്യൻ പെലെയെന്ന പേരിൽ അറിയപ്പെട്ട താരം ടാറ്റ ഫുട്‌ബോൾ അക്കാദമിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. രാജ്യം സൃഷ്ടിച്ച ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളിൽ ഒരാളായിരുന്നു.1970ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിലെ വെങ്കലമെഡൽ നേടിയ ടീമിലെ അംഗമായിരുന്നു. രാജ്യം 1980ൽ അർജ്ജുന അവാർഡ് നൽകി ആദരിച്ചിരുന്നു.
Comments