ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയെന്ന് ഐഎസ്ആർഒ. 174 കിലോമീറ്റർ മുതൽ 1,437 കിലോമീറ്റർ വരെയുള്ള ദീർഘഭ്രമണത്തിലായിരുന്നു പേടകം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നത്. ഇന്നലെ രാത്രിയോടെ പേടകം 151 കിലോമീറ്റർ ചന്ദ്രന്റെ അടുത്തും 179 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കും എത്തിയിരുന്നു.
സുപ്രധാനമായ അടുത്ത ഭ്രമണപഥം താഴ്‌ത്തൽ നാളെയാണ്. ഇതോടെ പേടകം 100 കിലോമീറ്റർ അകലെയും 100 കിലോമീറ്റർ അടുത്തുമുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിന് തയാറെടുക്കുകയാണ്.
Comments