ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ തങ്ങളുടെ വയർലെസ് ഇയർ ബഡ്‌സ് എയർപോഡുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഫോക്‌സ്‌കോണിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് ഇവ നിർമ്മിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2024 ഡിസംബറിൽ ഹൈദരാബാദ് പ്ലാന്റിൽ വലിയ തോതിൽ ഉത്പാദനം ആരംഭിച്ചേക്കും. ഇതിനോടകം തന്നെ 400 മില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപത്തിനായി ഫോക്‌സകോൺ അനുമതി നൽകിയിരുന്നു.
ഐഫോണിന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ആപ്പിൾ ഉത്പന്നമാണ് ഈ എയർപോഡുകൾ. ആപ്പിളിന്റെ ഈ എയർപോഡുകൾ ആഗോളതലത്തിൽ തന്നെ ടിഡബ്ല്യൂഎസ് അഥവാ ടൂ വയർലെസ് സ്റ്റീരിയോ വിപണിയിൽ മുൻ പന്തിയിലാണ് ഉള്ളത്. 2022 ഡിസംബറിൽ ഏകദേശം 36 ശതമാനത്തോളം വിപണി വിഹിതം ഇത് സ്വന്തമാക്കിയിരുന്നു.















