ഹാരിപോട്ടർ ട്രെയിൻ ഹോഗ്വാർട്‌സ് എക്‌സ്പ്രസ് വീണ്ടും സർവീസ് ആരംഭിക്കുന്നു. ഹാരിപോട്ടർ സിനിമകളിൽ കാണുന്നത് പോയുള്ള ഹോഗ്‌വാർട്ട്‌സ് എക്‌സ്പ്രസ് സ്റ്റീം ട്രെയിൻ എന്നറിയപ്പെടുന്ന യാക്കോബൈറ്റ് ട്രെയിനുകളാണ് യുകെയിൽ സർവീസുകൾ പുനരാരംഭിക്കുന്നത്. ഏതാനും ആഴ്ചകളായി ഈ ട്രെയിനിന്റെ സർവീസ് നിർത്തി വെച്ചിരിക്കുകയായിരുന്നു.
പരിശോധനയിൽ യാത്രികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകൾ വന്നതോടെ സർവീസുകൾ താത്കാലികമായി നിർത്തിവെയ്‌ക്കുകയായിരുന്നു. പിന്നീട് മികച്ച സുരക്ഷാ നടപടികൾക്ക് ശേഷം ഓഫീസ് ഓഫ് റെയിൽ ആൻഡ് റോഡ് സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകുകയായിരുന്നു. ഈ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് പ്രവർത്തനം പുനരാരംഭിക്കുന്നതിന് അനുമതി നൽകിയത്. ഓഗസ്റ്റ് എട്ടിന് ആരംഭിച്ച ബുക്കിംഗ് സൗകര്യം നവംബർ 30 വരെയാണ് ഉള്ളത്.
Comments