വീട്ടിൽ അച്ഛന്റെ മരണാനന്തരച്ചടങ്ങുകൾ നടത്തിയത് സഹോദരങ്ങൾ; നിശ്ചയദാർഢ്യത്തോടെ കർത്തവ്യം നിറവേറ്റി, പരേഡ് നയിച്ച് സിന്ധു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീട്ടിൽ അച്ഛന്റെ മരണാനന്തരച്ചടങ്ങുകൾ നടത്തിയത് സഹോദരങ്ങൾ; നിശ്ചയദാർഢ്യത്തോടെ കർത്തവ്യം നിറവേറ്റി, പരേഡ് നയിച്ച് സിന്ധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 11:36 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: അച്ഛന്റെ മരണാനന്തരച്ചടങ്ങുകൾ നടക്കുമ്പോൾ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന പരേഡിന്റെ പൂർണച്ചുമതല നിർവ്വ​ഹിച്ച് തൃശൂർ വനിതാ സെൽ സി.ഐ പി.വി സിന്ധു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിലായിരുന്നു പരിപാടികൾ നടന്നത്. ഇന്നലെ നടന്ന പരേഡിന്റെ പൂർണച്ചുമതലയുണ്ടായിരുന്ന കമാൻഡന്റായിരുന്നു സിന്ധു. ജില്ലയുടെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിൽ ആദ്യമായാണ് ഒരു വനിതാ കമാൻഡന്റ് പരേഡ് നയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു പരേഡിന്റെ ഒരുക്കങ്ങൾ. തുടർന്ന് ഇത്തവണ പി.വി സിന്ധുവിനെ കമാൻഡന്റായി നിയോഗിക്കുകയായിരുന്നു. എന്നാൽ ഇതിനുവേണ്ടി പരിശ്രമിക്കുമ്പോഴായിരുന്നു അച്ഛൻ തൈക്കാട്ടുശേരി പുല്ലാനിക്കൽ വീട്ടിൽ വാസു മരിച്ചത്. സംഭവമറിഞ്ഞ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ട് മനസിലാക്കി മറ്റൊരാളെ നിയോഗിക്കാമെന്ന് നിർദ്ദേശിച്ചെങ്കിലും സിന്ധു തന്നെ ചെയ്യാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. നിശ്ചയദാർഢ്യത്തോടെ കർത്തവ്യം നിറവേറ്റുക എന്നുമാത്രമായിരുന്നു സിന്ധുവിന്റെ ലക്ഷ്യം.

ഇന്നലെയായിരുന്നു പിതാവിന്റെ അടിയന്തിരച്ചടങ്ങുകൾ. ഇത് സിന്ധുവിന്റെ സഹോദരങ്ങൾ ചേർന്ന് നടത്തി. രാവിലെ എഴരയ്‌ക്ക് തന്നെ പരേഡ് ഗ്രൗണ്ടിലെത്തി ചുമതല നിറവേറ്റിയ സിന്ധു, മന്ത്രി കെ. രാജനൊപ്പം പരേഡ് വീക്ഷിക്കാൻ അനുഗമിക്കുകയും ചെയ്തിരുന്നു. തുടർന്ന് പരേഡ് കഴിഞ്ഞ് രാവിലെ 11.30 ഓടെയാണ് തൈക്കാട്ടുശേരിയിലെ വീട്ടിലെത്തി മരണാനന്തരച്ചടങ്ങുകളിൽ പങ്കുകൊണ്ടത്.

നേരത്തെ ഏറ്റെടുത്ത ചുമതലയായിരുന്നു. ഏറ്റെടുത്ത ജോലി കൃത്യതയോടെ ചെയ്യണമെന്ന് അച്ഛൻ പറയാറുണ്ടെന്നും അതുകൊണ്ട് അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും എന്നുമാണ് പി.വി. സിന്ധു ഈ വിഷയത്തിൽ പ്രതികരിച്ചത്.

സംസ്ഥാനത്തിന് തന്നെ മാതൃകയായ വനിതാ ബുള്ളറ്റ് പട്രോളിംഗ് ടീമിന് നേതൃത്വം നൽകിയതും സംസ്ഥാനത്തെ ആദ്യത്തെ സ്റ്റേഷൻ ചുമതല വഹിച്ച എസ്.ഐയും സിന്ധുവാണ്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും സിന്ധു നേരത്തെ അർഹയായിട്ടുണ്ട്. മാത്രമല്ല, ജില്ലയിൽ ആദ്യമായി രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ നേടിയ ആദ്യ വനിത കൂടിയാണ് ഇവ‍ർ.

 

 

Tags: Policepv sindhu
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies