ന്യൂഡൽഹി: നരേന്ദ്രമോദിയ്ക്ക് ഈ രാജ്യം തന്നെ വീടാണെന്ന് എഐഎഡിഎംകെ നേതാവും രാജ്യസഭ എംപിയുമായ എം തമ്പിദുരൈ. പ്രധാനമന്ത്രിയ്ക്കെതിരെയുള്ള മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം. അടുത്ത വർഷം നരേന്ദ്രമോദി ദേശീയ പതാക ഉയർത്തുന്നത് വീട്ടിലായിരിക്കുമെന്നായിരുന്നു കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം. ഇതിന് മറുപടിയായാണ് തമ്പിദുരൈയുടെ വാക്കുകൾ.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഈ രാജ്യം തന്നെയാണ് വീട്. അദ്ദേഹത്തിന് സ്വന്തമായി ഒരു കുടുംബമില്ല. ജനങ്ങളെയാണ് അദ്ദേഹം കുടുംബാംഗങ്ങളായി കാണുന്നതെന്നും തമ്പിദുരൈ പറഞ്ഞു. അതിനാൽ, അദ്ദേഹത്തിന് ചെങ്കോട്ടയിൽ മാത്രമാണ് ദേശീയ പതാക ഉയർത്താൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തുമെന്ന് ഖാർഗെ പറഞ്ഞത് ശരിയാണെന്നും, ചെങ്കോട്ടയാണ് അദ്ദേഹത്തിന്റെ വീടെന്നും അടുത്ത വർഷവും അദ്ദേഹം തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യയാണ് നരേന്ദ്രമോദിയുടെ വീട്. അദ്ദേഹത്തിന് സ്വന്തമായി ഒരു കുടുംബമില്ല. ജനങ്ങളെയാണ് അദ്ദേഹം കുടുംബാംഗങ്ങളായി കാണുന്നത്.അതിനാലാണ് ചെങ്കോട്ടിൽ അദ്ദേഹത്തിന് ദേശീയ പതാക ഉയർത്താൻ സാധിക്കുന്നത്. ഖാർഗെ പറഞ്ഞത് ശരിയാണ്, ചെങ്കോട്ട അദ്ദേഹത്തിന്റെ വീടാണ്, അടുത്ത വർഷവും അദ്ദേഹം തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തും’ -എം തമ്പിദുരൈ പറഞ്ഞു.
Comments