തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. പ്രതിസന്ധിയുടെ കാര്യങ്ങൾ ഈ മാസം 21-ന് ബോർഡ് യോഗം വീണ്ടും ചർച്ച ചെയ്യും. വൈദ്യുതി നിയന്ത്രണം ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
‘സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. നിലവിൽ 30 ശതമാനമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി. ബാക്കി 70 ശതമാനം വാങ്ങുകയാണ്. ഇതിനിടെ മഴ കുറഞ്ഞു ഡാമുകളിൽ വെള്ളവും ഇല്ല അതു കൊണ്ട് തന്നെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ഈ മാസം 21-ന് ബോർഡ് യോഗം വീണ്ടും വിഷയം ചർച്ച ചെയ്യും. നിയന്ത്രണം ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം അന്തിമതീരുമാനമെടുക്കുമെന്നും’ മന്ത്രി വ്യക്തമാക്കി.
വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിന് ടെന്റർ വെച്ചിട്ടുണ്ട്. നടപടി പൂർത്തിയായി എത്ര രൂപക്ക് ലഭിക്കും എന്ന് വ്യക്തമായാൽ മാത്രമേ വൈദ്യുതി നിരക്ക് എത്ര വർദ്ധിക്കും എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരികയുള്ളുവെന്നും മന്ത്രി അറിയിച്ചു.
Comments