കോട്ടയം ; വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് കോട്ടയം അഡീഷനൽ സബ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്.
2012ൽ എംജി സർവകലാശാലയിലേക്കു യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാർച്ചിനു നേരെ ക്യാംപസിനുള്ളിൽ നിന്ന് കല്ലെറിഞ്ഞ കേസിലാണ് ജാമ്യം. കല്ലേറിൽ അന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന മൈക്കിൾ ജയിംസിന്റെ ചെവി മുറിഞ്ഞിരുന്നു. ജെയ്ക്, ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. വരണാധികാരി കോട്ടയം ആർഡിഒ വിനോദ് രാജ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.















