മര്യാദ കാണിക്കണം; റിയാസിനെ പരസ്യമായി വിമർശിച്ച് കെ.ബി ഗണേഷ് കുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മര്യാദ കാണിക്കണം; റിയാസിനെ പരസ്യമായി വിമർശിച്ച് കെ.ബി ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 09:00 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: പത്തനാപുരം മണ്ഡലത്തിൽ പിഡബ്ല്യുഡി റോഡ് അനുവദിക്കുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മര്യാദ കാണിക്കണമെന്നും പരസ്യമായി തുറന്നടിച്ച് കെ.ബി ഗണേഷ് കുമാർ എംഎല്‍എ. നിയമസഭയിൽ സീനിയോറിറ്റിയുള്ള തന്നെ റിയാസ് വേണ്ട രീതിയിൽ പരി​ഗണിക്കുന്നില്ല. സിനിമാ നടനാണെന്ന പരിഗണന വേണ്ട, 20 വർഷം മുൻപ് മന്ത്രിയായ ആളെന്ന നിലയിൽ മര്യാദ ആവാം എന്നും എംഎൽഎ പറഞ്ഞു. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പിഡബ്ല്യുഡി അനുവദിച്ചിട്ടില്ല. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരി​ഗണിക്കുന്നില്ല. എന്നാൽ മുൻ മന്ത്രി ജി.സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നു എന്ന് ​ഗണേഷ് കുമാർ പറഞ്ഞു. പുതിയ റോ​ഡിന് ഫണ്ട് അനുവദിച്ചതിൽ ജി.സുധാകരന്റെ ചിത്രം വെയ്‌ക്കാതിരുന്നതിന് സംഘാടകരെ എംഎൽഎ വിമർശിക്കുകയും ചെയ്തു.

‘കേരള നിയമസഭയില്‍ അഞ്ച് തവണ ജയിച്ച അപൂര്‍വ്വം ആൾക്കാരാണുള്ളത്. ഉമ്മന്‍ചാണ്ടി സാര്‍ മരിച്ചതിന് ശേഷം ഞാനും വി.ഡി സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനുമടക്കം നാലേ നാല് പേരാണ് അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ചുവന്നത്. അങ്ങനെയുള്ള ആളുകളെ ഒന്ന് മാനിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇതില്‍ സിനിയോറിറ്റി ഒക്കെയുണ്ട്. സിനിമാ നടന്‍ ആണെന്ന പരിഗണനയൊന്നും വേണ്ട. ഇവരെക്കാളുമൊക്കെ 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണ് ഗണേഷ് കുമാര്‍. ആ ഒരു മര്യാദ കാണിക്കണമെന്നാണ് എന്‍റെ അഭിപ്രായം. വേണ്ട വിധത്തില്‍ റോഡുകള്‍ തരുന്നില്ല. പക്ഷെ ജി.സുധാകരന്‍ തന്നിരുന്നു. അദ്ദേഹം തന്നതിന് നന്ദിയുണ്ട്’- ഗണേഷ് കുമാര്‍ പറഞ്ഞു.

 

Tags: muhammad riyasKB Ganeshkumar
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies