തിരുവനന്തപുരം: ഇനിമുതൽ പൊതുപരീക്ഷ (PUBLIC EXAM) 12-ാം ക്ലാസിൽ മതിയെന്ന് സംസ്ഥാന സർക്കാർ. സ്കൂൾ പാഠ്യപദ്ധതിയുടെ അവസാനഘട്ടമായ പന്ത്രണ്ടാം ക്ലാസിൽ മാത്രം വാർഷിക പൊതുപരീക്ഷ മതിയെന്നാണ് സർക്കാർ ശുപാർശ.
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ചട്ടക്കൂടിലാണ് നിർദേശം. എസ്എസ്എൽഎസി പരീക്ഷ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസിൽ മാത്രം പൊതുപരീക്ഷ നടത്തുന്ന രീതിയിൽ നിജപ്പെടുത്തണമെന്ന് സർക്കാർ ശുപാർശ ചെയ്യുന്നു.
എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് ചട്ടക്കൂടിലാണ് നിർദേശങ്ങൾ വ്യക്തമാക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ സർക്കാർ വൈകാതെ പുറത്തിറക്കുമെന്നാണ് വിവരം. ശുപാർശ അംഗീകരിച്ചാൽ പാഠ്യപദ്ധതിയിലും പുസ്തകങ്ങൾ തയ്യാറാക്കുന്നതിലുമുൾപ്പെടെ വലിയ മാറ്റങ്ങളുണ്ടാകാനാണ് സാധ്യത.















