ചുരുക്കം ചിലർക്ക് മാത്രമേ മുഖക്കുരു വരാതിരിക്കുകയുള്ളൂ. ഹോർമോൺ വ്യതിയാനം, മോശം ഡയറ്റ്, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മർദ്ദം എന്നിവയൊക്കെയാണ് മുഖക്കുരുവിന് കാരണമായി മാറുന്നത്. ചില ഭക്ഷണം കഴിക്കുമ്പോൾ മുഖക്കുരു അമിതമായി വർദ്ധിക്കും. ഇത്തരത്തിൽ ഏതൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് മുഖക്കുരു വർദ്ധിക്കുന്നതെന്ന് നോക്കാം.
പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിനാൽ മുഖക്കരു ഉള്ളവർ പഞ്ചസാരയുടെ ഉപയോഗം കുറയ്‌ക്കുന്നതാണ് നല്ലത്. പാൽ ഉല്പന്നങ്ങളും ചില ആളുകൾക്ക് മുഖക്കുരു വർദ്ധിപ്പിക്കുന്നതിന് കാരണമാകും. കാരണം പാൽ ഉല്പന്നങ്ങളിൽ ലൈസിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.
മുഖക്കുരു ഉള്ളവർ എണ്ണ പലഹാരങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. പലഹാരങ്ങളില്‍ പഞ്ചസാരയും ട്രാന്‍സ് കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു വരാൻ കാരണമാകും. അതുപോലെ തന്നെ ഉണങ്ങിയ പഴങ്ങളില്‍ പഞ്ചസാരയും ട്രാന്‍സ് കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ ഉപയോഗവും കുറയ്‌ക്കുന്നത് നല്ലതാണ്.
ഫാസ്റ്റ് ഫുഡിൽ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇതും മുഖക്കുരു വരുന്നതിന് കാരണമാണ്. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ മുഖക്കുരു ഉള്ളവര്‍ കഴിക്കുന്നത് പരമാവധി കുറക്കണം.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മുഖക്കുരു കുറയ്‌ക്കാൻ ഏറെ സഹായിക്കും. ആഹാരം പോലെ തന്നെ ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ നല്ല ഉറക്കം കിട്ടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനും അതുപോലെ തന്നെ നല്ല ക്ലിയര്‍ സ്‌കിന്‍ ലഭിക്കാനും സഹായിക്കും.
Comments