മുംബൈ: പ്രശസ്ത സീരിയൽ താരം പവൻ (25) അന്തരിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ് സീരിയലുകളിലെ ജനപ്രിയതാരമായ പവൻ. ഇന്നലെ രാവിലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ രാവിലെ അഞ്ച് മണിയോടെ മുംബൈയിലെ വീട്ടിൽ പവനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം ജന്മനാടായ കർണാടകയിലെ മാണ്ഡ്യയിൽ എത്തിച്ചു. ഒരാഴ്ചയ്‌ക്കിടെ രണ്ട് യുവതാരങ്ങളാണ് മരണപ്പെടുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച നടി സ്പന്ദനയും ഹൃദായാഘാദത്തെ തുടർന്നാണ് മരിച്ചത്.















