പൊന്നോണത്തിന് സദ്യ വിളമ്പുന്നതെങ്ങനെ?; കഴിക്കുന്നതിന്റെ രീതിയും ക്രമവും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊന്നോണത്തിന് സദ്യ വിളമ്പുന്നതെങ്ങനെ?; കഴിക്കുന്നതിന്റെ രീതിയും ക്രമവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 07:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവോണ ദിനത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഓണ സദ്യ. 26 കൂട്ടം വിഭവങ്ങളാണ് വാഴയിലയിൽ നിരന്നിരിക്കുക. ഓണദിനത്തിൽ ഈ 26 കൂട്ടവും ഇലയിൽ വിളമ്പുന്നതിന് പ്രത്യേക സ്ഥാനവും കഴിക്കുന്നതിനായി പ്രത്യേക ക്രമവും ഉണ്ട്. ഓണ സദ്യയിലെ പ്രധാന ഘടകം വാഴയിലയാണ്. വാഴയിലയിൽ സദ്യ വിളമ്പി പൊന്നോണ നാളിൽ കഴിക്കുക എന്നത് ഏതൊരു മലയാളിയുടെയും സ്വപ്‌നമാണ്. സദ്യയ്‌ക്കായുള്ള വാഴയില ഇടുന്നതിനും രീതിയുണ്ട്. തൂശനിലയുടെ തലഭാഗം അതായത് വീതി കുറഞ്ഞ വശം കഴിക്കാൻ ഇരിക്കുന്ന വ്യക്തിയുടെ ഇടത് വശത്ത് വരത്തക്ക രീതിയിലാകണം ഇല ഇടേണ്ടത്.

ഇതിന് ശേഷം സദ്യയ്‌ക്കായി ഓരോ വിഭവങ്ങളും വിളമ്പും. ഇവ ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ട്. സദ്യയിൽ ആദ്യം വിളമ്പേണ്ടത് ഉപ്പാണ്. ഇതിന് ശേഷം പപ്പടം, പഴം, ശർക്കര വരട്ടി, കായവറുത്തത്, പുളി ഇഞ്ചി, അച്ചാർ, ഓലൻ, കാളൻ, എരിശേരി, പുളിശേരി, അവിയൽ, കൂട്ടുകറി, തോരൻ, മെഴുക്കുപുരട്ടി, പച്ചടി, കിച്ചടി, ഇലയുടെ നടുക്കായി ചോറ് ഇങ്ങനെയാണ് ക്രമം. ഇതിന് ശേഷം പരിപ്പും നെയ്യും വിളമ്പും. അതിന് ശേഷമാകും സാമ്പാർ, മോരുകറി, ഉള്ളി തീയൽ, രസം, സംഭാരം എന്നിവ വിളമ്പും. ശേഷമാണ് പായസം നൽകുന്നത്.

സദ്യ കഴിക്കേണ്ട രീതി

സദ്യയിൽ ആദ്യം കഴിക്കേണ്ടത് ശർക്കരവരട്ടിയും കായ വറുത്തതുമാണ്. ഇതിന് ശേഷം ചോറ് കഴിക്കാം. നെയ്യും പരിപ്പും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കേണ്ടത്. ഇതിന് ശേഷം പുളിയിഞ്ചി കൂട്ടണം. പുളിയിഞ്ചിക്ക് പകരം മധുരമുള്ള കറികളാണ് കൂട്ടേണ്ടത്. ഇവയിൽ പൈനാപ്പിൾ പച്ചടി ഉണ്ടെങ്കിൽ അതിൽ തുടങ്ങാവുന്നതാണ്. ഇതിന് ശേഷം കഴിക്കേണ്ടത് മത്തൻ എരിശേരിയാണ്. തുടർന്ന് കാളൻ, അവിയൽ, പച്ചടി, എരിശേരി എന്നിവ കഴിക്കാവുന്നതാണ്.

ഏതൊരു കറി രുചിക്കുന്നതിന് മുമ്പും ഒരൽപ്പം ഓലൻ കഴിക്കുന്നത് നല്ലതാണ്. ഇത് കഴിക്കുമ്പോൾ നാവ് വൃത്തിയാകും. ഇതിനാൽ തന്നെ കറിയുടെ രുചി മനസിലാക്കാൻ സാധിക്കും. മധുരവും പുളിയും ഉള്ള കറികൾ രുചിച്ച ശേഷം പിന്നീട് കഴിക്കേണ്ടത് ഉപ്പും എരിവുമുള്ള കറികളാണ്. അച്ചാർ, പച്ചടി, തോരൻ, ഇലവർഗങ്ങൾ എന്നിവ കഴിക്കാവുന്നതാണ്. ചോറും സാമ്പാറും കഴിച്ചതിന് ശേഷം രസവും കൂട്ടിയും ചോറ് കഴിക്കാവുന്നതാണ്. പായസം കുടിച്ചതിന് ശേഷം മോര് കൂട്ടി വീണ്ടും ഇത്തിരി ചോറ് കൂടി കഴിക്കണം. ദഹനം നന്നായി നടക്കുന്നതിനും മധുരത്തിന്റെ ആലസ്യം കുറയ്‌ക്കുന്നതിനും ഇത് സഹായിക്കും. ഏറ്റവും ഒടുവിൽ പായസത്തിനൊപ്പമോ അല്ലാതെയൊ പഴം കൂടി കഴിക്കുന്നതോടെ ഇല മടക്കാം.

Tags: foodOnasadhyaSadhya
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies