സന്ധിവേദന അലട്ടുന്നുണ്ടോ... വീട്ടിലുണ്ട് പൊടികൈകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സന്ധിവേദന അലട്ടുന്നുണ്ടോ… വീട്ടിലുണ്ട് പൊടികൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 10:03 pm IST
FacebookTwitterWhatsAppTelegram

എല്ലാ പ്രായക്കാരിലും കണ്ട് വരാറുള്ള ഒന്നാണ് സന്ധിവേദന. തിരക്കേറിയ ജീവിത ശൈലിയിൽ ഇത് പലരും ശ്രദ്ധിക്കാറില്ല. എന്നാൽ സന്ധിവേദനയെ അവഗണിച്ചാൽ ഇപ്പോഴുള്ളതിനേക്കാൾ പതിന്മടങ്ങ് വേദനയാണ് ഭാവിയിൽ ഉണ്ടാകുന്നത്. ശരീരത്തിലെ യൂറിക് ആസിഡിന്റെ ക്രമാതീതമായ വർദ്ധനവ് സന്ധികളിൽ സോളിഡ് ക്രിസ്റ്റലുകൾ രൂപപ്പെടാൻ കാരണമാകുന്നു. ഇതാണ് സന്ധിവാതത്തിനും കൈകാൽ മുട്ടുകളിലെ വേദനകൾക്കും കാരണമാകുന്നത്.

സന്ധിവേദനയുടെ ആരംഭത്തിൽ തന്നെ പലരും ആശുപത്രികളെയും വിലയേറിയ മരുന്നുകളെയും ആശ്രയിക്കാറുണ്ട്. എന്നാൽ മരുന്നുകൾ കഴിക്കാതെ വീട്ടിൽ തന്നെ ഒരു പരിധി വരെ സന്ധിവേദനയെ അകറ്റി നിർത്താവുന്നതാണ്.

സന്ധിവാത രോഗങ്ങൾ പ്രധാനമായും രണ്ട് തരമുണ്ട്. ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവ. അസ്ഥിഭാഗങ്ങളിൽ ചെറിയ രീതിയിൽ പൊട്ടലുകളും ഉരസലുകളും ഉണ്ടാവുന്നതാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗം. ഭാവിയിൽ ഇത് അസ്ഥികളിൽ കേടുപാടുകൾ, വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ശരീരത്തിൽ മുഴുവൻ വേദന അനുഭവപ്പെടുന്നതാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. ഇതൊരു സ്വയംപ്രതിരോധ രോഗമാണ്. സന്ധി വേദനയ്‌ക്ക് വീട്ടിൽ തന്നെയുള്ള ചില പ്രതിവിധികൾ നോക്കാം..

വ്യായാമം

്‌സന്ധിവാത രോഗസാധ്യതകൾ ഉണ്ടെങ്കിൽ ഇതിന്റെ ലക്ഷണങ്ങളെ കുറയ്‌ക്കാൻ വ്യായാമം സഹായിക്കും. ദിവസേനയുള്ള വ്യായാമശീലം സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. നടത്തം, സൈക്ലിംഗ്, നീന്തൽ, തുടങ്ങിയവയെല്ലാം സന്ധിവേദനയ്‌ക്ക് ഉത്തമമാണ്.

ഭാരം നിയന്ത്രിക്കുക

ശരീരഭാരം സന്ധിവാത ലക്ഷണങ്ങൾക്ക് കാരണമാകുന്ന ഒന്നാണ്. അധിക ഭാരം കാൽമുട്ടുകൾ, ഇടുപ്പ്, കാലുകൾ എന്നീ ഭാഗങ്ങളിലെല്ലാം സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഉയരത്തിനും പ്രായത്തിനും അനുസരിച്ചുള്ള കൃത്യമായ ശരീര ഭാരം തിരിച്ചറിഞ്ഞ ശേഷം അമിതഭാരം ഉണ്ടെങ്കിൽ അത് കുറയ്‌ക്കാൻ ശ്രമിക്കേണ്ടതുണ്ട്.

ഭക്ഷ്യ വിഭവങ്ങളിൽ മഞ്ഞൾ ചേർക്കുക

സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയും വീക്കവും കുറയ്‌ക്കാൻ മഞ്ഞൾ സഹായിക്കുന്നു.
മഞ്ഞളിൽ കുർക്കുമിൻ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ ഇവയിൽ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്‌ളമേറ്ററി എന്നീ ഗുണങ്ങൾ ചേർന്നിരിക്കുന്നു. അതിനാൽ ദിവസേന തയാറാക്കുന്ന ഭക്ഷ്യവിഭവങ്ങളിൽ മഞ്ഞൾ ചേർത്ത് ഉപയോഗിക്കാവുന്നതാണ്

മസാജ് ചെയ്യുക

ശരീരത്തിൽ മസാജ് ചെയ്യുന്നതിലൂടെ മൊത്തത്തിൽ ശരീരത്തിന് ഉന്മേഷം ലഭിക്കും. സന്ധി വേദനകളും അസ്വസ്ഥതകളും നിയന്ത്രിക്കാൻ ഈ രീതി മികച്ചതാണ്. വേദനയുള്ള സന്ധി ഭാഗങ്ങളിൽ മസാജ് ചെയ്യുന്നത് യാതൊരു രീതിയിലും ദോഷകരമാകില്ലെന്നും സമ്മർദ്ദം കുറയ്‌ക്കുന്നത് പോലുള്ള ഗുണങ്ങൾ ലഭിക്കുമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

ഹോട്ട് തെറാപ്പി

സന്ധിവേദനയും വീക്കവും ഒഴിവാക്കാനായി ഹോട്ട് തെറാപ്പി ചികിത്സാരീതി വളരെയധികം സഹായിക്കും. സന്ധി ഭാഗങ്ങളിലുണ്ടാകുന്ന കാഠിന്യവും വേദനയും കുറച്ച് സുഖം പ്രാപിക്കാൻ മസാജ് സഹായിക്കുന്നു. വേദന അനുഭവപ്പെടുന്ന ശരീരഭാഗങ്ങളിൽ ചൂടുവെള്ളത്തിൽ നനച്ച തുണി ഉപയോഗിച്ച് ചൂട് വെയ്‌ക്കാം.

Tags: Health IssuesSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies