ഏഷ്യാ കപ്പ്; പ്രഖ്യാപിക്കും മുന്‍പ് ഇന്ത്യന്‍ ടീം പട്ടിക ചോര്‍ന്നു? സഞ്ജു പടിക്ക് പുറത്ത്; ഇഷാനും തിലകും രാഹുലും ടീമിലെന്ന് വിവരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഷ്യാ കപ്പ്; പ്രഖ്യാപിക്കും മുന്‍പ് ഇന്ത്യന്‍ ടീം പട്ടിക ചോര്‍ന്നു? സഞ്ജു പടിക്ക് പുറത്ത്; ഇഷാനും തിലകും രാഹുലും ടീമിലെന്ന് വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 11:05 am IST
Facebook
Twitter
WhatsAppTelegram

പ്രഖ്യാപിക്കും മുന്‍പ് ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ക്വാഡ് ചോര്‍ന്നതായി സംശയം. 17 കളിക്കാരുടെ പട്ടികയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടത്. ഓഗസ്റ്റ് 21നാണ് ടീം പ്രഖ്യാപനമുണ്ടാവുക. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ അന്നേദിനം ന്യൂഡല്‍ഹിയില്‍ മാദ്ധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

ഇത്തവണ പതിവില്‍ നിന്ന് വിപരീതമായി 17 പേര്‍ ടീമില്‍ ഉണ്ടെങ്കിലും മലയാളി താരം സഞ്ജു സാംസണെ ഒരു സ്ഥാനത്തേക്കും പരിഗണിച്ചില്ലെന്നാണ് വിവരം. അതേസമയം പരിക്കില്‍ നിന്ന് മുക്തരായ രാഹുലും ശ്രേയസ് അയ്യറും ടീമില്‍ തിരിച്ചെത്തുമെന്നും വിവരമുണ്ട്. ഒരുഘട്ടത്തില്‍ ഏകദിന ലോകകപ്പിലേക്ക് വരെ പരിഗണിച്ചിരുന്ന മലയാളി താരത്തിന് തിരിച്ചടിയായത് നിലവിലെ പ്രകടനങ്ങളാണ്. വിന്‍ഡീസ് പര്യടനത്തില്‍ നിറംമങ്ങിയ താരത്തിനെതിരെ മുന്‍താരങ്ങളടക്കം രംഗത്തുവന്നിരുന്നു. സ്ഥിരതയില്ലായ്മയാണ് താരത്തിന് വെല്ലുവിളിയായത്.

വിന്‍ഡീസ് ടി20 പരമ്പരയില്‍ തിളങ്ങിയ തിലക് വര്‍മ്മയ്‌ക്കും ടീമില്‍ ഇടംമുണ്ട്. ഇവരില്‍ രാഹുലും ശ്രേയസും ടീമിലുണ്ടാകുന്നത് ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമാകും.ഇരുവരുടേയും ഫിറ്റ്നസ് കാര്യത്തിലുള്ള സംശയമാണ് 17- അംഗ ടീമിനെ ഏഷ്യാ കപ്പിനായി പ്രഖ്യാപിക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും 17 അംഗ സ്‌ക്വാഡാണ് ടൂര്‍ണമെന്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

ടീം ഇങ്ങനെ; രോഹിത് ശര്‍മ്മ(നായകന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, യുസ്വേന്ദ്ര ചഹല്‍/രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഏഷ്യാ കപ്പ് സ്‌ക്വാഡിലുണ്ടാവുക എന്നാണ് സൂചന.

 

Tags: squadclaimsleakedasiaANIIndiacup
Share
Tweet
SendShare

More News from this section

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies