'അത്തം മലയാളികളുടെ ആഘോഷം, ഇനിയും മികവുറ്റതാക്കണം'; അത്തച്ചമയ ഘോഷയാത്ര ഫ്‌ളാഗോഫ് ചെയ്ത് മമ്മൂട്ടി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അത്തം മലയാളികളുടെ ആഘോഷം, ഇനിയും മികവുറ്റതാക്കണം’; അത്തച്ചമയ ഘോഷയാത്ര ഫ്‌ളാഗോഫ് ചെയ്ത് മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 11:44 am IST
FacebookTwitterWhatsAppTelegram

കൊച്ചി: പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരുമയുടെ സന്തോഷം ഉൾക്കൊണ്ട് ഒറ്റമനസ്സായി ഓണം ആഘോഷിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി രാജീവ് അത്തം പതാക ഉയർത്തി. ചടങ്ങിൽ നടൻ മമ്മൂട്ടി വിശിഷ്ട അതിഥിയായിരുന്നു. ഘോഷയാത്ര ഫ്‌ളാഗോഫ് ചെയ്തതും മമ്മൂട്ടിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ തുടക്കമായി.

നടനാകുന്നതിന് മുമ്പ് അത്തച്ചമയം കാണാൻ ഇവിടെ എത്തിയിട്ടുണ്ട്. എന്നാൽ അതിഥിയായി വേദിയിൽ എത്തുന്നത് ആദ്യമായാണെന്നും മമ്മൂട്ടി പറഞ്ഞു. രാജാക്കന്മാർ സർവ്വാഭരണ വിഭൂഷിതരായി പ്രജകളെ കാണാൻ എത്തുകയായിരുന്നു പണ്ടുകാലത്ത്. എന്നാൽ ജനാധിപത്യകാലത്ത് ജനങ്ങളാണ് രാജാക്കന്മാർ. ഏത് സങ്കൽപ്പത്തിന്റേതോ വിശ്വാസത്തിന്റേതോ ആയാലും അത്തം മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷമാണ്. ജനങ്ങളുടെ സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ആഘോഷമായാണ് ഇപ്പോൾ അത്തച്ചമയം ആഘോഷിക്കുന്നതെന്നും താരം പറഞ്ഞു.

അത്തം ആഘോഷത്തെ വലിയൊരു സാംസ്‌കാരിക പരിപാടിയായി മാറ്റണമെന്നും മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണെങ്കിൽ അത്തം ഘോഷയാത്രയെ ഇതിലും വലിയൊരു പരിപാടിയാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകൾ നൽകിയവരെ കൂടി ഉൾപ്പെടുത്തി സാംസ്‌കാരിക സമ്മേളനങ്ങളും പരിപാടികളും കൂടി ഉൾപ്പെടുത്തിയാൽ ഈ ആഘോഷത്തെ കുറച്ചുകൂടി മികവുറ്റതാക്കാനാകും. ഇതിലൂടെ ഓണം പോലെ തന്നെ അത്തത്തെയും വലിയൊരു ടാഗ് ലൈനായും ട്രേഡ് മാർക്കായും മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ അത്തം ആഘോഷം മാറ്റണമെന്നും മമ്മൂട്ടി ആഭിപ്രായപ്പെട്ടു.

 

 

Tags: keralaTHRIPUNITHURAATHAM CELEBRATION
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies