അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ തങ്ങളുടെ ഔദ്യോഗിക വനിതാ ഇവന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ വിലക്കിയതായി അറിയിച്ചു. ഫിഡെ കൗണ്‍സില്‍ അംഗീകരിച്ച പുതിയ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 21 മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടുവര്‍ഷത്തോളം ആയിരിക്കും വിലക്കെന്നാണ് സൂചന
പുരുഷനില്‍ നിന്ന് സ്ത്രീയായി മാറിയവര്‍ക്കാണ് വിലക്ക് നേരിടേണ്ടിവരിക. ഫിഡെയുടെ കൂടുതല്‍ തീരുമാനം ഉണ്ടാകുന്നത് വരെയാണ് വിലക്ക് തുടരുക. അതേസമയം ഓപ്പണ്‍ കാറ്റഗറിയില്‍ പങ്കെടുക്കുന്നതിന് ഇവര്‍ക്ക് വിലക്കില്ലെന്നാണ് സൂചന.
”ട്രാന്‍സ്ജെന്‍ഡര്‍ മത്സരാര്‍ത്ഥികള്‍ അവരുടെ ദേശീയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായ ലിംഗമാറ്റത്തിന് മതിയായ തെളിവ് നല്‍കേണ്ടതുണ്ട്. ഫിഡയുടെ കൂടുതല്‍ തീരുമാനം ഉണ്ടാകുന്നത് വരെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഔദ്യോഗിക ഇവന്റുകളില്‍ പങ്കെടുക്കാന്‍ മത്സരാര്‍ത്ഥിക്ക് അവകാശമില്ല,” ഫെഡറേഷന്‍ പറഞ്ഞു.
Comments