ജിയോ പ്രീപെയ്ഡ് ഉപയോക്കൾക്കിതാ വീണ്ടും സന്തോഷ വാർത്ത. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ ഉൾപ്പെടുന്ന രണ്ട് പുതിയ റീച്ചാർജ് പ്ലാനുകൾ കൂടി ജിയോ പുറത്തിറക്കി. മുമ്പ് തിരഞ്ഞെടുത്ത ജിയോ പോസ്റ്റ്‌പെയ്ഡ്, ജിയോ ഫൈബർ പ്ലാനുകളിൽ മാത്രമായിരുന്നു ജിയോ ഇത്തരത്തിലുള്ള ഓഫറുകൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും ഓഫറിലൂടെ നെറ്റ്ഫ്‌ളിക്‌സ് സേവനം ലഭ്യമാകും.
1099,1499 എന്നീ പാക്കുകളിലാണ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 400 ദശലക്ഷത്തിൽ അധികം വരുന്ന ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഈ റീച്ചാർജിലൂടെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ നേടുന്നതിനുള്ള അവസരമാണ് ജിയോ നൽകിയിരിക്കുന്നത്. 1,099 രൂപയുടെ പ്ലാൻ മൊബൈൽ ഉപഭോക്താക്കൾക്ക് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ പുറമേ ഉപയോക്താക്കൾക്ക് ജിയോ വെൽക്കം ഓഫറിനൊപ്പം അൺലിമിറ്റഡ് 5ജി ഡാറ്റയും പ്രതിദിനം 2ജിബി ഡാറ്റയും ലഭിക്കും.
84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് ലഭ്യമാകുന്നത്. ഇതിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഈ പ്ലാനിലൂടെ ലഭ്യമാകും. 1,499 രൂപയുടെ രണ്ടാമത്തെ പ്ലാൻ മൊബൈലിൽ ഉപഭോക്താക്കൾക്ക് പുറമെ എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും സേവനം ലഭ്യമാകും.















