ഫണ്ടില്ല! എച്ച്ഐവി ബാധിതർക്ക് ധനസഹായം മുടങ്ങിയിട്ട് അഞ്ച് മാസം; സർക്കാർ നൽകാനുള്ളത് നാലരക്കോടി രൂപ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫണ്ടില്ല! എച്ച്ഐവി ബാധിതർക്ക് ധനസഹായം മുടങ്ങിയിട്ട് അഞ്ച് മാസം; സർക്കാർ നൽകാനുള്ളത് നാലരക്കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 06:44 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള സർക്കാർ എച്ച്ഐവി ബാധിതർക്ക് പ്രതിമാസം നൽകുന്ന ധനസഹായം മുടങ്ങിയിട്ട് അഞ്ച് മാസം. പ്രതിമാസം 1000 രൂപയായിരുന്നു സർക്കാർ നൽകിയിരുന്നത്. എന്നാൽ ഫണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ധനസഹായം മുടക്കുമ്പോൾ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന എച്ച്ഐവി ബാധിതരാണ് ദുരിതം അനുഭവിക്കുന്നത്.

നിലവിൽ അഞ്ച് മാസത്തെ കുടിശ്ശിക തുകയും പുതിയ അപേക്ഷകർക്കുള്ള ധനസഹായവും ഉൾപ്പെടെ കുറഞ്ഞത് നാലരക്കോടി രൂപയോളമാണ് സർക്കാർ നൽകാനുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഓണത്തിന് മുൻപ് കുടിശ്ശിക തുക അനുവദിക്കാനുള്ള സാധ്യതയും വളരെക്കുറവാണ്. കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള കുടിശ്ശിക തുക അനുവദിക്കുന്നതിന് 21 കോടി രൂപ ആവശ്യപ്പെട്ട് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആരോഗ്യ വകുപ്പിന് കത്തെഴുതിയിരുന്നു. എന്നാൽ, ബജറ്റ് വിഹിതമായി 11.05 കോടി രൂപ മാത്രമായിരുന്നു മാറ്റി വച്ചത്. ഇതിൽ നിന്നും 9.43 കോടി മാത്രമാണ് കഴിഞ്ഞ മാസം 27ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് അനുവദിച്ച് നൽകിയത്. ഈ തുക ഉപയോ​ഗിച്ചാണ് ഈ വർഷം മാർച്ച് വരെയുള്ള കുടിശ്ശിക തുക എച്ച്ഐവി ബാധിതർക്ക് കൊടുത്തു തീർത്തത്.

Tags: kerala governmenthiv
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies