പാലക്കാട്: പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മുങ്ങി മരിച്ചു. വടക്കഞ്ചേരി പുതുക്കോട് സ്വദേശിയായ റൈഹാൻ(15) ആണ് മരിച്ചത്. അപ്പക്കാട് കാരാട്ട് കുളത്തിൽ വെച്ചായിരുന്നു അപകടം.
പരീക്ഷ കഴിഞ്ഞ് മടങ്ങവേയാണ് മരണം റൈഹാനെ കവർന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ റൈഹാൻ മുങ്ങി പോവുകയായിരുന്നു. ഇതു കണ്ട സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് 15-കാരനെ നെന്മാറ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി 11 മണിയോടെയായിരുന്നു മരണം. വടക്കഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതുക്കോട് സവർജന സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ.
Comments