ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ആഫ്രിക്ക; നയതന്ത്രബന്ധം 3 പതിറ്റാണ്ടുകൾ പൂർത്തിയാക്കി; ഭാരതത്തിന്റെ വളർച്ചയിൽ ആഫ്രിക്കയ്ക്ക് നിർണായക പങ്ക് : വിദേശകാര്യ സെക്രട്ടറി ദമ്മു രവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ആഫ്രിക്ക; നയതന്ത്രബന്ധം 3 പതിറ്റാണ്ടുകൾ പൂർത്തിയാക്കി; ഭാരതത്തിന്റെ വളർച്ചയിൽ ആഫ്രിക്കയ്‌ക്ക് നിർണായക പങ്ക് : വിദേശകാര്യ സെക്രട്ടറി ദമ്മു രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 09:18 am IST
FacebookTwitterWhatsAppTelegram

ജോഹന്നാസ്ബർഗ്:  ഇന്ത്യയുടെ വളർച്ചയ്‌ക്ക് പ്രധാന പങ്കാളിയാണ് ആഫ്രിക്കയെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ദമ്മു രവി. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലോബൽ സൗത്ത് അജണ്ട കൂടുതൽ മുന്നോട്ട് കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക സമ്പദ് വ്യവസ്ഥകളുടെ ഗ്രൂപ്പിംഗ്) ഉച്ചക്കോടിക്ക് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വളർച്ചയിൽ ആഫ്രിക്കൻ രാജ്യത്തിന്റെ പങ്കാളിത്തം പ്രധാനമാണ്. ആഫ്രിക്കൻ യൂണിയനെയും ജി20 അംഗമാകാൻ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ആഫ്രിക്കൻ നേതാക്കൾ ജി20-ൽ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ്. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. ഇന്ത്യയുടെ വളർച്ച സുഗമവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി നിരവധി വിദേശ ബന്ധങ്ങൾ രാജ്യത്തിന് ആവശ്യമാണ്. രാജ്യം സാമ്പത്തികമായി ഉയർച്ച കൈവരിക്കുന്നതിൽ ആഫ്രിക്ക ഒരു പ്രധാന പങ്കാളിയായി മാറികൊണ്ടിരിക്കുകയാണ്.

2019-ന് ശേഷം ആദ്യമായാണ് വിദേശ നേതാക്കൾ തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നത്. ഈ വർഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികം കൂടിയാണ്. ബ്രിക്‌സ് വിപുലീകരണം, ദേശീയ കറൻസി തുടങ്ങിയ വിഷയങ്ങൾ ആഫ്രിക്കൻ നേതാക്കളുമായി ചർച്ച ചെയ്യും. ദക്ഷിണാഫ്രിക്കയുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും എല്ലാവരും ഒരുമിച്ച് പരിഹരിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ബ്രിക്സ് വിപുലീകരണ ചർച്ചകൾ നടക്കുകയാണ്. ഏത് രാജ്യത്തിനാണ് വിപുലീകരണത്തിന്റെ ഭാഗമാകാൻ കഴിയുകയെന്ന് പറയാനാകില്ല. ബ്രിക്‌സിലേക്ക് കൊണ്ടുവരേണ്ട രാജ്യങ്ങളെയും നേതാക്കളെയും വിശദമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനിക്കും.

15-ാമത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ യോഗത്തിൽ പങ്കെടുക്കുന്നതായിരിക്കും. 50-ലധികം ആഫ്രിക്കൻ നേതാക്കളാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുക. ദക്ഷിണാഫ്രിക്കയുടെ അദ്ധ്യക്ഷതയിൽ ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.

Tags: africaJohannasbargBriksDhammu ravi
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies