രാഖി ചതിക്കുകയായിരുന്നു , എന്നെ പലതവണ മർദ്ദിച്ചു , 91 ലക്ഷം രൂപ തരാനുണ്ട് : മതം മാറി വിവാഹം കഴിച്ച രാഖി സാവന്തിനെതിരെ ഭർത്താവ് ആദിൽ ഖാൻ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഖി ചതിക്കുകയായിരുന്നു , എന്നെ പലതവണ മർദ്ദിച്ചു , 91 ലക്ഷം രൂപ തരാനുണ്ട് : മതം മാറി വിവാഹം കഴിച്ച രാഖി സാവന്തിനെതിരെ ഭർത്താവ് ആദിൽ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 05:17 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ജയിൽ മോചിതനായതിനു പിന്നാലെ രാഖി സാവന്തിനെതിരെ കടുത്ത വിമർശനവുമായി ഭർത്താവ് ആദിൽ ഖാൻ . രാഖി നൽകിയ പരാതിയെത്തുടർന്ന് ഫെബ്രുവരി 7 നാണ് ആദിലിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത് . രാഖി തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആദിൽ പറയുന്നു . ‘ എന്റെ ജീവിതം നശിപ്പിക്കുമെന്ന് രാഖി ഭീഷണിപ്പെടുത്തിയിരുന്നു, അവൾ അത് ചെയ്തു.റിതേഷ് സിങ്ങിനൊപ്പം രാഖി എന്നെ ചതിക്കുകയായിരുന്നു ‘ – ആദിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു .

മുംബൈയിലെ ഒരു സുഹൃത്താണ് എനിക്ക് രാഖിയെ പരിചയപ്പെടുത്തിയത്. ഞങ്ങൾ ഫോൺ നമ്പറുകൾ കൈമാറി സംസാരിക്കാൻ തുടങ്ങി. റിതേഷ് സിങ്ങുമായി നേരത്തെ വിവാഹിതയായിരുന്നുവെന്നും, അത് വിവാഹമോചനത്തിൽ കലാശിച്ചു എന്നുമല്ലാതെ രാഖിയുടെ ഭൂതകാലത്തെക്കുറിച്ച് എനിക്ക് അക്കാലത്ത് കാര്യമായൊന്നും അറിയില്ലായിരുന്നു. കുറച്ച് മാസത്തെ പ്രണയത്തിന് ശേഷം, ഞാനും രാഖിയും 2022 മെയ് 29 ന് ഇസ്ലാമിക ആചാരപ്രകാരം വിവാഹിതരായി . ജൂലൈ 2 ന് ഔദ്യോഗിക രജിസ്ട്രേഷനും നടന്നു.കഴിഞ്ഞ വർഷം ഒക്ടോബറിൽ ലണ്ടൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ രാഖി റിതേഷുമായി വീണ്ടും ബന്ധപ്പെട്ടു . അവൾ എന്നെ വഞ്ചിക്കുന്നതായി എനിക്ക് മനസിലായി. – ആദിൽ ഖാൻ കൂട്ടിച്ചേർത്തു

ജീവിതം മടുത്തു, ഞാൻ വിവാഹമോചനം ആവശ്യപ്പെട്ടു. അവളെയും റിതേഷിനെയും കുറിച്ചുള്ള എല്ലാ തെളിവുകളും ഞാൻ അവൾക്ക് നൽകണമെന്ന വ്യവസ്ഥയിൽ അവൾ എനിക്ക് വിവാഹമോചനം നൽകാൻ സമ്മതിച്ചു. എന്നാൽ, അവൾ എന്നെ കുടുക്കി . ഫെബ്രുവരി 7 ന്, എന്റെ സാധനങ്ങൾ എടുക്കാൻ അവൾ എന്നെ അവളുടെ വസതിയിലേക്ക് വിളിച്ചു, ഞാൻ അവിടെ എത്തിയതിന് ശേഷം എന്നെ തടങ്കലിലാക്കി പ്രകൃതിവിരുദ്ധ ലൈംഗികത ആരോപിച്ചു .

എന്നെ അറസ്റ്റുചെയ്ത് ആർതർ റോഡ് ജയിലിലേക്ക് അയച്ചു. പ്രകൃതിവിരുദ്ധ ലൈംഗികതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നെഗറ്റീവ് ആയി, ഫെബ്രുവരി 22 ന് എനിക്ക് ജാമ്യം ലഭിച്ചു. എന്നാൽ, ഫെബ്രുവരി 10 ന്, ഒരു ഇറാനിയൻ സ്ത്രീ എനിക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകി , തുടർന്ന് ഫെബ്രുവരി 21 ന് മൈസൂരുവിൽ എന്നെ ജയിലിലടച്ചു. എനിക്കെതിരെ പരാതി നൽകാൻ രാഖിയാണ് ഇറാൻ വനിതയെ സ്വാധീനിച്ചത് .

ഞാനുമായി അപ്പാർട്ട്മെന്റ് പങ്കിട്ടതായി ഇറാനിയൻ യുവതി അവകാശപ്പെട്ടു . എനിക്കെതിരെ ബലാത്സംഗക്കേസ് ഫയൽ ചെയ്യാൻ രാഖി അവളെ സ്വാധീനിച്ചു.രാഖി സാവന്ത്; അവൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ്. ഞാൻ ഇവിടെ ഇരയാണ്, നീതിക്കുവേണ്ടി ഏതറ്റം വരെയും പോകും’
.
. ഞാൻ അവളെ തല്ലിയെന്നും അവൾ നമസ്കരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള അവളുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും അവളുടെ നേരെ ആക്രോശിക്കുകയോ കൈ ഉയർത്തുകയോ ചെയ്തിട്ടില്ല. സത്യത്തിൽ, രാഖി എന്നെ പലതവണ അടിച്ചു, അവൾക്കെതിരെ എന്റെ പക്കൽ തെളിവുകളുണ്ട്. എന്റെ ഓട്ടോമൊബൈൽ ബിസിനസിൽ 1.5 കോടി രൂപ നിക്ഷേപിച്ചതായി അവൾ അവകാശപ്പെടുന്നു, അതിൽ 41 ലക്ഷം രൂപ തിരിച്ചടച്ചു. അവളുടെ ഡാൻസ് അക്കാദമിയിലും പ്രൊഡക്ഷൻ ഹൗസിലും ഞാൻ നിക്ഷേപിച്ചു, ദുബായിൽ അവൾക്ക് ഒരു ഫ്ലാറ്റ് വാങ്ങി, 24.50 ലക്ഷം രൂപ അവളുടെ ലോൺ ക്ലിയർ ചെയ്തു, അവൾക്ക് വിലകൂടിയ സമ്മാനങ്ങൾ വാങ്ങി. എല്ലാം തീർപ്പാക്കിയ ശേഷം അവൾ എനിക്ക് 91 ലക്ഷം രൂപ തരണം.- ആദിൽ ഖാൻ പറഞ്ഞു .

Tags: rakhi sawanth
Share
Tweet
SendShare

More News from this section

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

രാജ്യത്തെ പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest News

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം; കമാന്‍ഡര്‍ അബു ഹസന്‍ അലാ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies