നാടെങ്ങും ഓണാഘോഷത്തിന്റെ തിരക്കിലാണ്. എന്നിരുന്നാലും സ്മാർട്ട്ഫോണുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഈ ഓണനാളുകളിലാണ്. ഓണം എത്തിയതോടെ സ്മാർട്ട്‌ഫോൺ വിപണി ഉണർന്നു കഴിഞ്ഞു. നിര നിരയായി നിരവധി സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തിരിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട് പുതിയ രണ്ട് സ്മാർട്ട്ഫോണുകളാണ് റിയൽമി പുറത്തിറക്കിയിരിക്കുന്നത്. അറിയാം കൂടുതൽ വിശേഷങ്ങൾ..
റിയൽമി 11-5ജി, റിയൽമി 11 എക്‌സ്-5ജി വിശേഷങ്ങൾ
ജനപ്രിയ സ്മാർട്ട്‌ഫോൺ കമ്പനിയായ റിയൽമി ഓഗസ്റ്റ് 23ന് രണ്ട് സ്മാർട്ട്‌ഫോണുകളാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. റിയൽമി 11-5ജി, റിയൽമി 11 എക്‌സ്-5 ജി എന്നീ സ്മാർട്ട്‌ഫോണുകളാണ് ഇനി ഇന്ത്യൻ വിപണികൾ കീഴടക്കാൻ പോകുന്ന അടുത്ത താരങ്ങൾ. ലോഞ്ച് ഇവന്റ് റിയൽമി വെബ്‌സൈറ്റിലൂടെയും യൂട്യൂബിലൂടെയും ആരാധകർക്ക് ഫോണുകൾ പരിചയപ്പെടാവുന്നതാണ്. ഉച്ചയ്‌ക്ക് 12 മണിക്കാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്. 20,000 രൂപയ്‌ക്ക് താഴെയായിരിക്കും രണ്ട് സ്മാർട്ട്‌ഫോണുകളുടെയും വിപണി വില എന്നാണ് പ്രതീക്ഷ.
റിയൽമി 11-5 ജിയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
6.72- ഇഞ്ച് ഫുൾ- എച്ച്.ഡി പ്ലസ് ഡിസ്‌പ്ലെയോടു കൂടി വരുന്ന ഈ സ്മാർട്ട്‌ഫോണിൽ 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള ഡിസ്‌പ്ലെയായിരിക്കും ഉണ്ടായിരിക്കുക. ഡിവൈസിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6100+ എസ്ഒസിയായിരിക്കും ഫോണിന് കരുത്ത് നൽകുന്നത്.
ക്യാമറ, ബാറ്ററി സവിശേഷതകൾ
108mp മെഗാപിക്‌സൽ പ്രൈമറി ക്യാമറയാണ് റിയൽമി 11- 5ജി സ്മാർട്ട്‌ഫോണിൽ ഉണ്ടാവുക എന്നാണ് പുറത്തു വരുന്ന സൂചനകൾ. 2mp പോർട്രൈറ്റ് ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16mp ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ ഉണ്ടായിരിക്കുക. 5,000mAh ബാറ്ററിയും 67w സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുകൂടിയാണ് ഡിവൈസ് പുറത്തിറങ്ങുന്നത്.
റിയൽമി 11 എക്‌സ് 5ജി സവിശേഷതകൾ
റിയൽമി 11 എക്‌സ് സ്മാർട്ട്‌ഫോണിൽ 64mp പ്രൈമറി റിയർ ക്യാമറയായിരിക്കും ഉണ്ടായിരിക്കുക എന്ന് റിയൽമി സ്ഥിരീകരിച്ചു. ഈ ക്യാമറ എഐ സജീകരണവുമായിട്ടുള്ള ക്യാമറയായിരിക്കും ഇതിൽ വരുന്നത്. 33w ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടായിരിക്കും ഡിവൈസിൽ ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റീട്ടെയിൽ ബോക്‌സിൽ കമ്പനി ചാർജറും നൽകാൻ സാധ്യതയുണ്ട്.
Comments