എല്ലാ വ്യക്തിയിലും ഗണപതി ചൈതന്യമുണ്ടെന്നും ഭഗവാനെ നിന്ദിക്കുന്നവരെ പ്രതിരോധിക്കാൻ ഓരോ വ്യക്തിക്കും സാധിക്കണമെന്ന് മൂകാംബിക ക്ഷേത്രം പ്രധാന അർച്ചകൻ സുബ്രഹ്മണ്യ അഡിഗ. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ സ്വരൂപമാണ് ഭഗവാൻ ഗണപതി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഗണപതി ഭഗവാൻ നിന്ദിക്കപ്പെടുന്നത് വളരെ സങ്കടപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്രൃസമര സേനാനിയായ ബാലഗംഗാധര തിലകൻ എല്ലാ ഗ്രാമത്തിലും നഗരത്തിലും ആരംഭിച്ചതാണ് ഗണേശോത്സവം. ഹിന്ദുക്കളുടെ ഐക്യത്തിന് വേണ്ടിയാണ് ഉത്സവം ആരംഭിച്ചത്. എന്നാൽ ഇന്നി മുതൽ കേരളത്തിലെ എല്ലാ ഹിന്ദുവീട്ടിുകളിലും ഗണേശോത്സവം ആഘോഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ദൈവങ്ങളെ അപഹസിക്കുന്നവർക്ക് മറുപടി നൽകണം. തീക്ഷ്ണമായി വേണം പ്രതികരിക്കാൻ. അല്ലെങ്കിൽ വരുന്ന തലമുറയ്ക്കായി നമുക്ക് നൽകാനുള്ളത് ഒരു മിത്ത് മാത്രമാകും. തലമുറകൾക്കി മുമ്പുള്ള സംസ്കാരം തന്നെ ഇല്ലാതാകും. എല്ലാ വ്യക്തിയിലും ഗണപതി ചൈതന്യമുണ്ട്. ഭഗവാനെ നിന്ദിക്കുന്നവരെ പ്രതിരോധിക്കാൻ ഓരോ വ്യക്തിക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments