ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിൽ വച്ച് നടൻ ഉണ്ണി മുകുന്ദൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ‘ജയ് ഗണേഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഗണപതി ഭഗവാനായിട്ടാണ് താരം എത്തുന്നത്. മാളികപ്പുറത്തിന് ലഭിച്ച ഗംഭീര അഭിപ്രായങ്ങൾക്ക് ശേഷം വീണ്ടും ഒരു ഭക്തി ചലച്ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ഗണേശോത്സവവുമായി ബന്ധപ്പെട്ട് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനം. ഇപ്പോഴിതാ, ചിത്രത്തെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ.
‘ജയ് ഗണേഷ്’ സൃഷ്ടിച്ചതിന് ശേഷം ഞാൻ ഒരു നടനെ തിരയുകയായിരുന്നു. ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന ഉണ്ണി നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ “ജയ്ഗണേഷ്” ചർച്ച ചെയ്തു, അദ്ദേഹത്തിന് തിരക്കഥ ലഭിച്ചു. ഞാൻ എന്റെ നടനെ കണ്ടെത്തി’.
‘ഞങ്ങൾ ഈ പ്രോജക്റ്റിന്റെ സഹ-നിർമ്മാണവും ചെയ്യുന്നു. ഇത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയാണ്. വഴിയുടെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- രഞ്ജിത്ത് ശങ്കർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ജയ് ഗണേഷിൽ ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്.
Comments