ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ്; അവസാന 20 മിനിറ്റുകൾ നിർണായകം;വിജയത്തിലെത്താൻ ഇനി നാല് കടമ്പകൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ്; അവസാന 20 മിനിറ്റുകൾ നിർണായകം;വിജയത്തിലെത്താൻ ഇനി നാല് കടമ്പകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 08:30 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ ഇന്ന് വൈകിട്ടാണ് നടക്കുന്നത്. ഇന്ന് വൈകിട്ട് 6.04-നാണ് സോഫ്റ്റ് ലാൻഡിംഗ് നടക്കുക. ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി പ്രധാനമായും നാല് കടമ്പകളാണ് കടക്കേണ്ടത്.

റഫ് ബ്രേക്കിംഗ്

ചന്ദ്രോപരിതലത്തിൽ നിന്ന് 25-30 കിലോമീറ്റർ ഉയരത്തിലുള്ള ലാൻഡറിനെ പതിനൊന്നര മിനിറ്റുകൊണ്ട് 7.4 കിലോമീറ്റർ അകലത്തിലെത്തിക്കും. ഈ സമയം പേടകത്തിന്റെ വേഗത സെക്കൻഡിൽ 1.68 കിലോമീറ്ററിൽ നിന്നും 258 മീറ്ററായി കുറയ്‌ക്കുന്നതായിരിക്കും. സെക്കൻഡിൽ 1.68 കിലോമീറ്റർ ( മണിക്കൂറിൽ 6048 കിലോമീറ്റർ) വേഗതയാണ് നിലവിലുള്ളത്. ഇതാണ് കുറച്ചുകൊണ്ട് വരേണ്ടത്. ഇതിനായി ലാൻഡറിന്റെ എഞ്ചിനുകൾ പ്രവർത്തനം ആരംഭിക്കും. ഈ സമയം ചന്ദ്രന് തിരശ്ചീനമായി ആകും ലാൻഡറിന്റെ കാലുകൾ ഉണ്ടാകുക. എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് ലാൻഡറിനെ ചന്ദ്രന്റെ പ്രതലത്തിൽ നിന്നും ലംബമായുള്ള ദിശയിലേക്ക് മാറ്റും.

ആറ്റിറ്റിയൂഡ് ഹോൾഡ്

ലാൻഡർ ഇറങ്ങുന്നതിനായി ത്രസ്റ്റർ എഞ്ചിനുകൾ ക്രമീകരിക്കും. ഈ സമയം ലാൻഡറിന്റെ വേഗത സെക്കൻഡിൽ 336 മീറ്ററായി കുറയ്‌ക്കും. തുടർന്ന് 10 സെക്കൻഡ് കൊണ്ട് ലാൻഡർ ചന്ദ്രോപരിതലത്തിന്റെ 6.8 കിലോമീറ്റർ മുകളിലായി ലാൻഡർ എത്തും.

ഫൈൻ ബ്രേക്കിംഗ്

2.55 മിനിറ്റ് ദൈർഘ്യമാണ് ഈ ഘട്ടം പൂർത്തിയാക്കുന്നതിന് ആവശ്യമായ സമയം. ഈ ഘട്ടത്തിലാണ് പേടകം ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തേക്ക് നീങ്ങുക. ചന്ദ്രോപരിതലത്തിൽ നിന്ന് 1300-800 മീറ്റർ മുകളിൽ എത്തുന്ന ലാൻഡർ 12 സെക്കൻഡ് നിശ്ചലമാകും. ഇറങ്ങുന്നതിനുള്ള മേഖലയേതെന്ന് അവസാനമായി ഉറപ്പിക്കുക ഈ ഘട്ടത്തിലാണ്. കല്ലുകളും കുഴികളും ഇല്ലാത്ത പരന്ന പ്രതലത്തിലാകണം ലാൻഡർ ഇറങ്ങേണ്ടത്. ലാൻഡർ ഒരു വശം ചെരിഞ്ഞാണ് വീഴുന്നത് എങ്കിൽ പിഴവ് സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ സമയം സെൻസറുകൾ ഉപയോഗിച്ച് പേടകം ഇറങ്ങാൻ കഴിയത്തക്ക വിധം കാലുകൾ കുത്തനെയാക്കും. ഏറ്റവും സങ്കീർണമായ ഘട്ടം ഇതാണ്.

ടെർമിനൽ ഡിസൻഡ്

2.11 മിനിറ്റ് കൊണ്ട് ലാൻഡർ ചന്ദ്രോപരിതലത്തിന് 150 മീറ്റർ മുകളിലെത്തും. 22 സെക്കൻഡോളം പേടകം ഈ നിലയിൽ നിൽക്കുന്നതായിരിക്കും.ക്യാമറ, സെൻസറുകൾ എന്നിവയിലെ വിവരങ്ങൾ വിലയിരുത്തിയതിന് ശേഷം ഇറങ്ങേണ്ട സ്ഥലമേതെന്ന് നിർണ്ണയിക്കും. സുരക്ഷിതമല്ലെങ്കിൽ പരമാവധി 150 മീറ്ററോളം ചുറ്റളവിൽ സഞ്ചരിച്ച് മറ്റൊരിടം കണ്ടെത്തും. ഇറങ്ങുന്ന മേഖലയുടെ ചിത്രങ്ങൾ ഈ ഘട്ടത്തിൽ നിരീക്ഷണത്തിനായി എടുത്തുകൊണ്ടിരിക്കും. അവസാന തീരുമാനം എടുക്കുക നിമിഷങ്ങൾക്കുള്ളിലാകും.

ലാൻഡിംഗ്

ലാൻഡറിലെ രണ്ട് എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് ബാലൻസ് ചെയ്യുകയും സെക്കൻഡിൽ മൂന്ന് മീറ്റർ വേഗത്തിൽ ചന്ദ്രന്റെ പ്രതലത്തിൽ തൊടുകയും ചെയ്യും. 23 സെക്കൻഡിനുള്ളിൽ ലാൻഡർ ചന്ദ്രോപരിതലത്തിന് 10 മീറ്റർ മുകളിലെത്തും. ഈ സമയം ത്രസ്റ്റർ എഞ്ചിനുകൾ ഓഫാകും. കാലുകളിലെ സെൻസറുകൾ ചന്ദ്രോപരിതലം തിരിച്ചറിയുന്നതോടെ എഞ്ചിനുകൾ പ്രവർത്തനം നിർത്തും. ഇതോടെ 20 മിനിറ്റ് നീണ്ട പരീക്ഷണ ഘട്ടത്തിന് അവസാനമാകും. ഇതിന് പിന്നാലെ സാവധാനം ലാൻഡർ താഴേക്ക് ഇറങ്ങുകയാണ് ചെയ്യുക. സെക്കൻഡിൽ രണ്ട് മീറ്റർ മുതൽ മൂന്ന് മീറ്റർ വരെയാകും പരമാവധി വേഗത.

ലാൻഡിംഗിന് മുന്നോടിയായി ചന്ദ്രനിലെ പൊടി വിക്രത്തെ വലയം ചെയ്യും. ഈ പോടി കുറയുന്നതിനായി ഏതാനും സെക്കൻഡുകൾ കാത്തിരുന്നതിന് ശേഷമാകും സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകുക. ശേഷം വിക്രത്തിലെ റാംപ് തുറക്കും.. പ്രഗ്യാൻ റോവർ സാവധാനത്തിൽ ചന്ദ്രന്റെ മണ്ണിലേക്ക് ഉരുണ്ടു നീങ്ങുന്നതായിരിക്കും. വേർപെടൽ പൂർത്തിയാകുന്നതോടെ പ്രഗ്യാൻ റോവറുടെ ചിത്രം വിക്രം ലാൻഡർ എടുക്കും. തുടർന്ന് വിക്രത്തിന്റെ ചിത്രം പ്രഗ്യാനും എടുക്കും. പിന്നാലെ ചന്ദ്രയാൻ-2 ഓർബിറ്റ് മുഖേന ഭൂമിയിലേക്ക് ചിത്രങ്ങൾ അയക്കും. തുടർന്ന് ചന്ദ്രനിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാൻ പ്രഗ്യാന് സാധിക്കും.

Tags: chandrayan 3Chandrayan
ShareTweetSendShare

More News from this section

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

Latest News

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies