തിരുവനന്തപുരം : കേരളം മുപ്പതാണ്ടിനു ശേഷം പാതാളമായെന്ന കവിതയുമായി കവി സച്ചിദാനന്ദൻ. ഓഗസ്റ്റ് 27 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കവിതയിലാണ് ഈ അധിക്ഷേപം ഉൾപ്പെട്ടത്. മുപ്പതാണ്ടിനു ശേഷം എന്ന തലക്കെട്ടിലാണ് കവിത വന്നത്. അത് കൂടാതെ മലയാളം പാതാളത്തിലെ രാഷ്‌ട്ര ഭാഷ ആയി എന്നും കവിതയുടെ അവസാനം കവി രോഷം കൊള്ളുന്നുണ്ട്.
മുപ്പതാണ്ടിനു ശേഷം കേരളത്തിൽ എത്തുന്ന ഒരാൾ കാണുന്നത് എങ്ങും ദുരന്തങ്ങൾ മാത്രമാണ് എന്ന രീതിയിലാണ് കവിത പോകുന്നത്.
കഴിഞ്ഞ മുപ്പതു വർഷക്കാലത്തിനിടെ പതിനേഴു വര്ഷം കേരളത്തിൽ ഇടതുപക്ഷമാണ് ഭരിച്ചത്. അതിൽ ഈ കെ നായനാർ , വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നീ മുഖ്യമന്ത്രി മാരും ഉണ്ടായി. ഒരു തവണ പിണറായി വിജയൻ സർക്കാരിന്റെ തുടർ ഭരണവും ഉണ്ടായിട്ടുണ്ട്.വസ്തുതകൾ ഇങ്ങിനെ ആയിരിക്കെ മുപ്പതു വർഷം കൊണ്ട് കേരളം പാതാളമായി എന്ന കവിതയിലൂടെ സച്ചിദാനന്ദൻ ഇടതു പക്ഷത്തെ ഉന്നം വക്കുകയാണ് എന്നാണ് സാഹിത്യ ലോകത്തെ ചർച്ച.
കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ ഇടതുപക്ഷത്തെ ശക്തമായി വിമർശിച്ച് കവി സച്ചിദാനന്ദൻ രംഗത്ത് വന്നിരുന്നു. കേരളത്തില്‍ അസഹിഷ്ണുത വളരുന്നുവെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ ഇടതുപക്ഷം തകരുമെന്നും സച്ചിദാനന്ദൻ അന്ന് പറഞ്ഞു.
‘ വീണ്ടും അധികാരത്തിലെത്തുന്നത് കേരളത്തിൽ പാർട്ടിയെ നശിപ്പിക്കും. ഇടതുപക്ഷ സര്‍ക്കാരിന് ബംഗാളില്‍ ഉണ്ടായ അനുഭവം കേരളത്തിലും ഉണ്ടാകാതിരിക്കണമെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം അധികാരത്തിലെത്താതിരിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്. മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും’ സച്ചിതാനന്ദൻ പറഞ്ഞു.
വ്യക്തി ആരാധന സ്റ്റാലിന്റെ കാലത്ത് നമ്മള്‍ കണ്ടതാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്റ്റാലിനേയും സ്റ്റാലിനിസത്തേയും വിമര്‍ശിക്കുന്നില്ലെങ്കില്‍, വ്യക്തി ആരാധന പല രൂപങ്ങളില്‍ ഉയര്‍ന്നുവരുമെന്ന അപകടമുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു .
വ്യക്തി ആരാധനയ്‌ക്ക് ഏതെങ്കിലും നേതാവിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് ഇത്തരം വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല . ഒരു വിപ്ലവ പാര്‍ട്ടിക്ക് ഇന്ത്യന്‍ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഉയര്‍ന്ന് വരാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യപരവും സാമൂഹ്യപരവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടതെന്നും സച്ചിദാനന്ദൻ പറഞ്ഞു.
എന്നാൽ ഈ വിഷയത്തിൽ ഇടതു സൈബർ ഗുണ്ടകൾ ആക്രമണത്തിനായി രംഗത്തിറങ്ങിയപ്പോഴേക്കും അപാരമായ മെയ് വഴക്കത്തോടെ മലക്കം മറിഞ്ഞു തടി തപ്പുകയാണ് സച്ചിദാനന്ദൻ ചെയ്തത് .തന്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ഇടത് കവിയുടെ മലക്കം മറിച്ചൽ.രണ്ടു മണിക്കൂർ നീണ്ട അഭിമുഖത്തിൽ ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂബിലും വന്നത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടുവെന്നാണ് സച്ചിദാനന്ദൻ പറയുന്നത്.രാഷ്‌ട്രീയം അഭിമുഖങ്ങൾ ഇനി ഇല്ലെന്നും തനിക്ക് വണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാമെന്നും സച്ചിദാനന്ദൻ കുറിച്ചു.
ഈ സംഭവത്തിന് പിന്നാലെയാണ് പകുതിയിൽ കൂടുതൽ സമയം എൽ ഡി എഫ് ഭരിച്ച കാലം കൊണ്ട് കേരളം പാതാളമായി എന്ന കവിയുടെ കണ്ടെത്തൽ. കേരളത്തിൽ സ്ഥിര താമസമാക്കുന്നതിനു മുൻപ് സച്ചിദാനന്ദൻ ഡല്ഹിയിലായിരുന്നു. 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കവി കേരളത്തിലെത്തിയിട്ട് അധിക കാലമായിട്ടില്ല.
Comments