ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് ദേശീയ ടീമില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഹെന്‍ട്രി ഒലോങ്ക. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളടക്കം വിയോഗ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഹീത്ത് സ്ട്രീക്കിന്റേതെന്ന് പറയുന്ന ഒരു വാട്‌സ് ആപ്പ് ചാറ്റുമായി ഒലോങ്ക രംഗത്തെത്തിയത്. മുന്‍ താരങ്ങളടക്കം താരത്തിന്റെ മരണത്തില്‍ അനുശോചിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഇതില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഗില്‍ക്രിസ്റ്റ് അടക്കം ഉള്‍പ്പെടുന്നു.
അതേസമയം താരം മരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടതും ഹെന്‍ട്രി ഒലോങ്കയായിരുന്നു. ഇതിനെ തുടര്‍ന്ന് വാട്‌സ് ആപ്പില്‍ സ്ട്രീക്ക് തന്നെ ഒലോങ്കയ്‌ക്ക് സന്ദേശമയക്കുകയായിരുന്നു ഇതിന് പിന്നാലെയാണ് സഹതാരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച പോസ്റ്റ് പിന്‍വലിച്ച് താരം ക്ഷാമപണവുമായി രംഗത്തെത്തിയത്.
‘ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണം അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പോകരുത്. ഞാനിപ്പോള്‍ ആരോഗ്യവാനാണ്. അര്‍ബുദബാധയില്‍ നിന്ന് മുക്തനാവുന്നു. വീട്ടിലാണുള്ളത്. ചികിത്സയുടെ ചെറിയ വേദനകള്‍ ഉള്ളതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളില്ല. പെട്ടെന്നാണ് ജനങ്ങള്‍ തന്റെ മരണത്തെപ്പറ്റി സംസാരിക്കുന്നത് അറിഞ്ഞത്. ആരോ സോഷ്യല്‍ മീഡയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. അത് തെറ്റായ വാര്‍ത്തയായിന്നു.-സ്ട്രീക്ക് പറഞ്ഞു.
ടെസ്റ്റില്‍ 100 വിക്കറ്റില്‍ അധികം നേടിയ ഒരേയൊരു സിംബാബ്‌വെ ബൗളറും ടെസ്റ്റില്‍ 100 വിക്കറ്റിനൊപ്പം 1000 റണ്‍സും നേടുന്ന ആദ്യ താരവും ഹീത്ത് സ്ട്രീക്കാണ്. നൂറ് വിക്കറ്റ് നേടിയ നാല് സിംബാബ്‌വെ ബൗളര്‍മാരില്‍ ഒരാളായ സ്ട്രീക്ക് ഏകദിനത്തില്‍ 200 വിക്കറ്റും 2,000 റണ്‍സും നേടിയിട്ടുണ്ട്. 1990കളിലും 2000ന്റെ തുടക്കത്തിലുമായിരുന്നു സ്ട്രീക്കിന്റെ സുവര്‍ണകാലം.
സിംബാബ്വെയ്‌ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വെയ്‌ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്. കരളിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് അദ്ദേഹം കുറച്ചുനാളായി ചികിത്സയിലാണ്. 2005ല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം 2009 സിംബാബ്‌വെയുടെ ബൗളിംഗ് പരിശീലകനായിരുന്നു. 2010ല്‍ ടീംമേറ്റായിരുന്ന ഗ്രൗന്റ് ഫ്‌ളൗവറിനൊപ്പം അലന്‍ബൗച്ചര്‍ പരശീലകനായിരുന്ന സിംബാബ്‌വെ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫായും പ്രവര്‍ത്തിച്ചിരുന്നു.
UPDATE: Former Zimbabwe cricketer Heath Streak’s teammate Henry Olonga says that Heath Streak is alive and rumours of his demise “greatly exaggerated”
Note: Tweet mentioning Heath Streak’s deleted till further clarity is received. A number of Zimbabwean cricketers including… pic.twitter.com/4C8DXTz6oW
— ANI (@ANI) August 23, 2023
“>
Comments