നഗരങ്ങളോ, ഗ്രാമപ്രദേശങ്ങളോ, കുന്നോ, താഴ്‌വരെയോ ഏതുമാകട്ടെ ബിഎസ്എൻഎൽ സിം ഉപയോക്താക്കൾക്ക് എവിടെയും നെറ്റ്‌വർക്ക് കിട്ടുമെന്നതാണ് പ്രത്യേകത. കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎലിന്റെ ഏതാനും പ്ലാനുകളാണ് നിങ്ങൾ ഇനി അറിയാൻ പോകുന്നത്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായി ബൂസ്റ്റർ ഡാറ്റകളെയും കുറിച്ചറിയാം..
16 രൂപയുടെ പ്ലാൻ
ബിഎസ്എൻഎലിന്റെ 16 രൂപയുടെ പ്ലാൻ 1 ദിവസത്തെ വാലിഡിറ്റിയോടു കൂടിയാണ് വരുന്നത്. 2 ജിബി ഡാറ്റയാണ് വരികാർക്ക് ഈ പ്ലാൻ നൽകുന്നത്. അത്യാവശ്യ സാഹചര്യങ്ങളിൽ മികച്ച രീതിയിൽ ഉപയോഗിക്കാവുന്ന ഡാറ്റ വൗച്ചറാണ് ഇതിലൂടെ ബിഎസ്എൻഎൽ നൽകുന്നത്.
198 രൂപയുടെ പ്ലാൻ
40 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയോടു കൂടി വരുന്ന ഈ പ്ലാൻ 2 ജിബി ഡാറ്റയാണ് നൽകുന്നത്. 200 രൂപയിൽ താഴെ വരുന്ന ഈ പ്ലാൻ വരികാർക്ക് മികച്ചസേവനങ്ങളാണ് നൽകുന്നത്.
151 രൂപയുടെ പ്ലാൻ
ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാനുകളിലൊന്നാണ് ഇത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. 28 ദിവസത്തേക്ക് 40ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ ഇതിലുടെ നൽകുന്നത്. ഇതിന് പുറമെ 97 രൂപയുടെയും 98 രൂപയുടെയും ബൂസ്റ്റർ പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.















