ഓണസദ്യയിലെ ഇത്തിരി വല്യകാര്യം; അറിഞ്ഞിരിക്കാം ആരോഗ്യഗുണങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണസദ്യയിലെ ഇത്തിരി വല്യകാര്യം; അറിഞ്ഞിരിക്കാം ആരോഗ്യഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 04:54 pm IST
Facebook
Twitter
WhatsAppTelegram

തിരുവോണ നാളിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് പൊന്നോണത്തിനായുള്ളത്. ഓണത്തിൽ പ്രധാനഘടകങ്ങൾ അത്തപ്പൂക്കളവും ഓണസദ്യയുമാണ്. അത്തം മുതൽ പത്താം നാൾ തിരുവോണം വരെയുള്ള അത്തപ്പൂക്കളമിടൽ തിരുവോണത്തെ വരവേൽക്കാനുള്ള മുന്നാെരുക്കങ്ങളാണ്. ഇതിന് പുറമേ സദ്യയില്ലാത്ത ഓണം മലയാളികൾക്ക് ചിന്തിക്കാനാകില്ല. എല്ലാ ചിട്ടവട്ടങ്ങളോട് കൂടിയും വിഭവങ്ങളോട് കൂടിയുമാണ് ഓണസദ്യ ഒരുക്കുന്നത്. സദ്യ ഉണ്ണുന്നതിനും ഒരു ശാസ്ത്രമുണ്ടെന്ന് പഴമക്കാർ പറയുന്നു. കേരളത്തിലുടനീളം ഇതിൽ വ്യത്യാസങ്ങളും നിലനിൽക്കുന്നു. 26-ൽ അധികം വിഭവങ്ങൾ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ എന്ന് വേണമെങ്കിൽ പറയാം.

പഴം,പപ്പടം, ശർക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവയാണ് ഇലയിലേക്ക് ആദ്യം വിളമ്പേണ്ടത്. ഇതിന് ശേഷം മാങ്ങ, ഇഞ്ചി, നാരങ്ങ, തോരൻ, ഓലൻ, അവിയൽ, പച്ചടി, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, ഉപ്പ് എന്നിവ ക്രമത്തിൽ വിളമ്പണം. കുത്തരിയാണ് മിക്കവാറും ഓണനാളിൽ ഉപയോഗിക്കുക. ഓണസദ്യയിലെ ചില വിഭവങ്ങൾക്ക് അതിന്റെതായ ചില ആരോഗ്യഗുണങ്ങളുമുണ്ട്. ഇവ എന്തെല്ലാമെന്ന് നോക്കാം…

പരിപ്പ്, പപ്പടം,നെയ്യ്

സദ്യയിൽ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളാണ് പരിപ്പ്, പപ്പടം,നെയ്യ് എന്നിവ. ഇവ മൂന്നും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കാറുള്ളത്. ഇതിൽ ഇരുമ്പും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. പരിപ്പിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായകമാണ്. നെയ്യിൽ വിറ്റാമിനുകളായ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ കാഴ്‌ച്ചയ്‌ക്കും ചർമ്മത്തിനും ഇവ ഏറെ ഗുണം ചെയ്യും.

സാമ്പാർ

സാമ്പാർ സദ്യയിലെ മറ്റൊരു വിഭവമാണ്. ഇതിന് സ്വാദിന് പുറമേ മറ്റ് ചില ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പലതരം പച്ചക്കറികളുടെ ചേരുവയാണ് സാമ്പാർ. ഇതിനാൽ തന്നെ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അകറ്റുന്നതിന് സഹായകമാണ്.

ഇഞ്ചിക്കറി

ദഹനത്തെ സഹായിക്കുന്നതിൽ ഇഞ്ചിക്കറി പ്രധാനമാണ്. ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. വിറ്റാമിൻ എ, ഡി, ഇ,ബി, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

അച്ചാറുകൾ

നാരങ്ങാ, മാങ്ങ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഫ്‌ളൈവനോയ്ഡ് എന്നിവ ശരീരത്തിന് ഏറെ ഗുണകരമാണ്. ധാതുലവണങ്ങൾ, വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവയും ധാരാളമായി ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.

കിച്ചടി

വെള്ളരിക്ക, ബീറ്റ്‌റൂട്ട് എന്നിവ ഉപയോഗിച്ച് തയാറുക്കുന്ന കിച്ചടിയിൽ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇതിൽ വെള്ളരിക്ക ശരീരത്തെ വിഷാംശത്തെ പുറന്തള്ളുന്നതിന് സഹായിക്കും. ബീറ്റ്‌റൂട്ട് ചർമ്മത്തിന് ഗുണകരമാണ്.

പച്ചടി

പൈനാപ്പിൾ, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേർത്ത് പച്ചടി തയ്യാറാക്കാറുണ്ട്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ൻ എന്ന എൻസൈം ദഹനപ്രശ്‌നങ്ങൾക്ക് പരിഹാരമാണ്. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ്, അയൺ, സിങ്ക്, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.

അവിയൽ

വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് അവിയൽ എന്ന് പറയാം. പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന അവിയൽ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് പരിഹരിക്കുന്നതിനും വളരെയധികം സഹായകമാണ്.

പുളിശ്ശേരിയും മോരും

മോരിൽ ധാരാളം കാത്സ്യവും വിറ്റമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ മോരിലുള്ളതിനാൽ അവ കുടൽ സംബന്ധമായ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റുന്നതിന് സഹായിക്കുന്നു.

Tags: SUBSadhyaOna Sadhya
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies