അപരാജിത കുതിപ്പ് തുടർന്ന് മിയാമി: മെസി കരുത്തിൽ കച്ച മുറുക്കിയത് രണ്ടാം കലാശപ്പോരിന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അപരാജിത കുതിപ്പ് തുടർന്ന് മിയാമി: മെസി കരുത്തിൽ കച്ച മുറുക്കിയത് രണ്ടാം കലാശപ്പോരിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 11:13 am IST
FacebookTwitterWhatsAppTelegram

മിയാമി: ഇന്റർ മിയാമിക്കിത് മെസിക്കരുത്തിൽ രണ്ടാം ഫൈനൽ. യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലിൽ സിൻസിനാറ്റി എഫ് സിയെ പെനാൽട്ടി ഷൂട്ടൗട്ടിൽ തകർത്താണ് മെസിപ്പടയുടെ വിജയം. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 3-3ന് സമനിലയായ മത്സരത്തിനൊടുവിലായിരുന്നു ഷൂട്ടൗട്ടിലൂടെ മിയാമിയുടെ ജയം. ഇന്റർ മിയാമിയുടെ നിർണായകമായ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയാണ് ഇതിഹാസ താരം മെസി മത്സരത്തിൽ തിളങ്ങിയത്.

പതിനെട്ടാം മിനിറ്റിൽ ലൂസിയാനോ അക്കോസ്റ്റയിലൂടെ സിൻസിനാറ്റി മത്സരത്തിലെ ആദ്യ ലീഡെടുത്തു. രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ബ്രാണ്ടൻ വാസ്‌ക്വസിലൂടെ സിൻസിനാറ്റി ലീഡുയർത്തി. ഇതോടെ മെസിയും സംഘവും തോൽവി മണത്തു. എന്നാൽ, രണ്ട് ഗോളിൽ പിന്നിൽ നിന്ന മിയാമിയെ മെസിയുടെ അസിസ്റ്റും കംപാനയുടെ ഇരട്ടഗോളുകളുമായിരുന്നു രക്ഷിച്ചത്.

എന്നാൽ 68-ാം മിനിറ്റിൽ ലിയാനാർഡോ കോംപാനയിലൂടെ ഒരു ഗോൾ മടക്കിയ മയാമി, കളി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്ക ജോസഫ് മാർട്ടിനെസിലൂടെ രണ്ടാം ഗോളും നേടി കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. എക്‌സ്ട്രാ ടൈമിൽ വീണ്ടും കോംപാന മയാമിയെ മുന്നിലെത്തിച്ചു. എന്നാൽ 114-ാം മിനിറ്റിൽ യൂയ കുബോയിലൂടെ സിൻസിനാറ്റി സമനില പിടിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടിൽ മയാമിയുടെ ആദ്യ കിക്കെടുത്ത മെസി അത് ഗോളാക്കി മാറ്റിയപ്പോൾ സിൻസിനാറ്റിയുടെ അവസാന കിക്കെടുത്ത നിക്ക് ഹാൽഗോലുഡിന് പിഴച്ചു. ഇതോടെ മിയാമി അവിശ്വസനീയ ജയവും ഫൈനൽ ബർത്തും പിടിച്ചെടുത്തു. കഴിഞ്ഞ ആഴ്ച നടന്ന ലീഗ്‌സ് കപ്പ് ഫൈനലിൽ നാഷ്വില്ലെ എഫ് സിയെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി മെസി ഇന്റർ മിയാമിക്ക് ആദ്യ കിരീടം സമ്മാനിച്ചിരുന്നു. മെസിയെത്തിയ ശേഷം തോറ്റിട്ടില്ലെന്ന റെക്കോർഡും ജയത്തോടെ മിയാമി നിലനിർത്തി.

 

Tags: US openfinalLIONAL MESSIINTER MIAMI
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies