മറാത്തി ചലച്ചിത്ര-സീരിയല്‍ മേഖലയിലെ മുതിര്‍ന്ന നടന്‍ മിലിന്ദ് സഫായ് അന്തരിച്ചു. ഇന്ന് രാവിലെ 10.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്റെ അന്ത്യം 53-ാം വയസിലാണ്.
‘അയ് കുത്തേ ക്യാ കര്‍ത്തേ’ എന്ന ടെലിവിഷന്‍ സീരിയയിലൂടെയാണ് അദ്ദേഹം ജനപ്രിയനായത്.നിരവധി സീരിയലുകളിലും സിനിമകളിലും മിലിന്ദ് സഫായി ശക്തമായ വേഷങ്ങള്‍ ചെയ്ത് നിരവധി ആരാധകരെ നേടിയെടുത്തിരുന്നു.
ബോളിവുഡ് സിനിമകളിലും അദ്ദേഹം തന്റെ സാദ്ധ്യമറിയിച്ചിരുന്നു. പ്രേമച്ചി ജോഷ്ത്, താങ്ക് വിത്തല, പോസ്റ്റര്‍ ബോയ്‌സ്, ലോക്ക്ഡൗണ്‍, ബി പോസിറ്റീവ് തുടങ്ങിയ മറാത്തി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ‘സങ് തു ആഹേസ് കാ’, ‘ആശിര്‍വാദ് തുജാ എക്വിരാ ഐ’, ‘100 ഡേയ്സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകര്യത ലഭിച്ചിരുന്നു.
Comments