2023 ആഗസ്റ്റ് 27 മുതൽ 2023 സെപ്റ്റംബർ 02 വരെയുള്ള (1119 ചിങ്ങം 11 മുതൽ ചിങ്ങം 17 വരെ) ചന്ദ്രരാശി പൊതു വാരഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2023 ആഗസ്റ്റ് 27 മുതൽ 2023 സെപ്റ്റംബർ 02 വരെയുള്ള (1119 ചിങ്ങം 11 മുതൽ ചിങ്ങം 17 വരെ) ചന്ദ്രരാശി പൊതു വാരഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 05:40 pm IST
FacebookTwitterWhatsAppTelegram

2023 ആഗസ്റ്റ് 27 മുതൽ 2023 സെപ്റ്റംബർ 02 വരെയുള്ള (1119 ചിങ്ങം 11 മുതൽ ചിങ്ങം 17 വരെ) ചന്ദ്രരാശി പൊതു വാരഫലം

തിരുവോണം, ഗണേശോത്സവം, ആവണി അവിട്ടം, പൗർണമി, ഗുരുദേവ ജയന്തിയായ ചതയദിനം ഒക്കെയും ഈ വാരത്തിൽ ആണ്. മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്തൃട്ടാതി നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ആചാര പ്രകാരം ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര – മാസഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും എന്ന് മനസിലാക്കുക. അവരവരുടെ ജന്മഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് അനുഭവത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
തൊഴിൽ അന്വേഷകർക്ക് സന്തോഷവാർത്ത ലഭിക്കുന്ന വാരമാണ്. സർക്കാർ പരീക്ഷകൾ എഴുതിയവർക്ക് അനുകൂല ഫലം ഉണ്ടാകും. സാമ്പത്തിക മാനസിക ശാരീരികസൗഖ്യം വരുന്ന കാലമാണ്. കുടുംബത്തിൽ മംഗള കർമ്മങ്ങൾ അരങ്ങേറും. എന്നിരുന്നാലും കോടതി വിഷയങ്ങളിൽ പരാജയം സംഭവിച്ചേക്കാം.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഭക്ഷണത്തിൽ ജാഗ്രത പുലർത്തുക, വിഷബാധ സംഭവിക്കാം. അനാവശ്യ കൂട്ടുകെട്ടുകൾ സാമ്പത്തിക നഷ്ട്ടവും മാനഹാനിയും ഉണ്ടാക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് അപ്രതീക്ഷിത ലാഭം ഉണ്ടാകും.സ്വജനങ്ങൾ ആയി കലഹം ഉണ്ടാക്കതെ ശ്രദ്ധിക്കുക.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
രാഷ്‌ട്രീയക്കാർ അന്യജനങ്ങളാൽ അറിയപ്പെടും. വാഹനഭാഗ്യം, പ്രണയസാഫല്യം ഒക്കെ ഉണ്ടാകും. മേലധികാരിയുടെ പ്രശംസ, സമ്മാനം ഒക്കെ പ്രതീക്ഷിക്കാം. ആരോഗ്യം സൂക്ഷിക്കുക. ഉദര, ആമാശയ രോഗങ്ങൾ ഉള്ളവർ വളരെ സൂക്ഷിക്കുക.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ഗുണദോഷ സമ്മിശ്രമായ വാരമാണ്. കുടുംബത്തിൽ സന്തോഷം വിളയാടും. സ്ത്രീകളുമായി അടുത്ത് ഇടപെടുവാൻ അവസരം ഉണ്ടാകും. ചെയുന്ന പ്രവർത്തികൾ ലാഭത്തിൽ കലാശിക്കും. എവിടെയും മാന്യത ലഭിക്കും. മനസുഖം ഉണ്ടാകും. എന്നാൽ വാരാന്ത്യം കോടതിയിൽ നിന്നും പ്രതികൂല അനുഭവം ഉണ്ടായേക്കാം.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
സഞ്ചാരം വർദ്ധിക്കും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. ഉദരരോഗം, ഗ്യാസ് ട്രബിൾ ഒക്കെയും ഉണ്ടാകും. കീർത്തി, കുടുംബത്തിൽ മനസുഖം, ധനനേട്ടം, തൊഴിലിൽ ഉയര്ന്ന പദവി, പ്രശസ്തി ഒക്കെയും പ്രതീക്ഷിക്കാം.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
മാതാവിന് മോശം അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ സംബന്ധമായ അലട്ടലുകൾ കുറയും. നറുക്കെടുപ്പ്, ചിട്ടി ഒക്കെയിലും ഭാഗ്യം കടാക്ഷിക്കും. കുടുംബന്ധുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. വാഹനഭാഗ്യം ഉണ്ടാകും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
സ്ത്രീകളുമായി അടുത്ത് ഇടപെടുവാൻ അവസരം, കൃഷി പക്ഷി മൃഗാദികളുടെ ബിസിനസ്സ് ചെയ്യുന്നവർക്ക് വൻ നേട്ടം ഉണ്ടാകും. ശരീരചൈതന്യം വർദ്ധിക്കും. ഈശ്വരാധീനം ഉണ്ടാകും. ചിലർക്ക് വിദേശവാസം അനുഭവത്തിൽ വരും. അഭിമാനത്തിന് ഹാനികരമായ സംഭവങ്ങൾ ഉണ്ടായേക്കാം.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
തൊഴിൽക്ലേശങ്ങൾ ഉണ്ടാകും. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടും. ഭാര്യാ – ഭർതൃ – സന്താന ദുഃഖം, എല്ലാക്കാര്യങ്ങളിലും തടസ്സം . ജലഭയം കാണുന്നതിനാൽ അപ്രകാരം ഇടപെടുന്നവർ സൂക്ഷിക്കുക. ഉദര രോഗങ്ങൾ ഉണ്ടായേക്കാം. ഭക്ഷ്യ വിഷബാധ ഉണ്ടാകാൻ സാധ്യത.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
രോഗതിദുരിതഹാനി ഉണ്ടാകും. സൽസുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടു സമയം ചിലവഴിക്കാനും അവസരം ഉണ്ടാകും. തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കും. അപമാനിതനാകാൻ സാധ്യത. ശത്രു വിജയം, ഈശ്വര വിശ്വാസം വർദ്ധിക്കുകയും ചെയ്യും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
സ്ത്രീകളുമായുള്ള അനാവശ്യ ബന്ധങ്ങൾ ധനനഷ്ടം മാനഹാനി ഒക്കെ ഉണ്ടാകും. കലാസാഹിത്യ മേഖലയിൽ ഉള്ളവർക്ക് അംഗീകാരം തേടി വരും. വിനോദയാത്രക്ക് അവസരം. ആടയാഭരണലബ്ധി, ഭക്ഷണസുഖം ഒക്കെയും പ്രതീക്ഷിക്കാം.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
വളരെക്കാലമായി കാണാതെയിരുന്ന ബന്ധുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യും. വളരെക്കാലമായി ഉള്ള പ്രണയം വിവാഹത്തിൽ കലാശിക്കും. ദീർഘകാലമായി ബുദ്ധിമുട്ടിച്ചിരുന്ന രോഗങ്ങൾക്ക് ശമനം ഉണ്ടാകും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
സർക്കാർ തൊഴിൽ തേടുന്നവർക്ക് അനുകൂലസമയം ആണ്. കുടുംബത്തിൽ ആഹ്ളാദന്തരീക്ഷം സംജാതമാകും. ദമ്പതികളിൽ ഐക്യം, സാമ്പത്തിക ഉന്നതി, മനസ്സിൽ വിചാരിക്കുന്നത് നടക്കുന്നകാലം ആണ്. ശയനസുഖം, മനഃസുഖം, ഒക്കെ യോഗം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V / 2023 August 27 to September 02

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies