വീണ വിജയൻ മാസപ്പടി വാങ്ങിയതിൽ അന്വേഷണം നടത്തണമെന്നാവശ്യം, യാഥാർത്ഥ്യ ബോധത്തിന് നിരക്കാത്തതെന്ന് സിപിഎം മുഖപത്രം ; മുഖ്യമന്ത്രിയുടെ മകൾക്ക് നീതിനിഷേധിച്ചെന്നും ദേശാഭിമാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ വിജയൻ മാസപ്പടി വാങ്ങിയതിൽ അന്വേഷണം നടത്തണമെന്നാവശ്യം, യാഥാർത്ഥ്യ ബോധത്തിന് നിരക്കാത്തതെന്ന് സിപിഎം മുഖപത്രം ; മുഖ്യമന്ത്രിയുടെ മകൾക്ക് നീതിനിഷേധിച്ചെന്നും ദേശാഭിമാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 06:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വീണ വിജയൻ മാസപ്പടി വാങ്ങിയതിൽ അന്വേഷണം നടത്തണമെന്ന ആവശ്യം യാഥാർത്ഥ്യ ബോധത്തിന് നിരക്കാത്തതെന്ന് ദേശാഭിമാനി. മുഖ്യമന്ത്രിയുടെ മകൾക്ക് ആദായ നികുതി വകുപ്പിൽനിന്ന് നീതി ലഭിച്ചില്ലെന്നും  സിപിഎം മുഖപത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

എക്സാലോജിക് കമ്പനിയ്‌ക്കും അതിന്റെ ഡയറക്ടർ വീണയ്‌ക്കും 1.72 കോടി രൂപ ലഭിച്ചത് സുതാര്യമായിട്ടാണെന്നും പത്രം പറയുന്നു. 2019-ൽ ആദായ നികുതി വകുപ്പ് സി.എം.ആർ.എൽ. കമ്പനിയിൽ നടത്തിയ പരിശോധനയ്‌ക്കിടെ ചില ജീവനക്കാർ നൽകിയ മൊഴിയാണ് പിന്നീട് മാസപ്പടി വിവാദത്തിലെത്തിയത്. വീണയുടെ കമ്പനി സേവനം നൽകിയില്ലെന്ന പ്രസ്താവനയാണ് മാസപ്പടി വിവാദമാക്കി മാറ്റിയത്. ഈ പ്രസ്താവന സി.എം.ആർ.എൽ. പിന്നീട് പിൻവലിച്ചിരുന്നു എന്നിട്ടും വീണയ്‌ക്കെതിരെ അനാവശ്യമായി വിമർശനം ഉയർത്തുകയാണ്.

എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള കരാറിൽ പൊതുസേവകൻ കക്ഷിയല്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ പൊതുസേവകനായിരിക്കണം. ഇത്തരമൊരു സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന മുറവിളി യാഥാർഥ്യബോധത്തിന് നിരക്കുന്നതല്ല മുഖപ്രസംഗത്തിൽ പറയുന്നു.

വീണയ്‌ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണെന്നും അതിലുള്ള വേദനയും പത്രം പങ്കുവെക്കുന്നു. സെറ്റിൽമെന്റ് കേസിൽ കക്ഷിയല്ലാത്ത ഒരാളേയും കമ്പനിയേയും കുറിച്ച് പരാമർശങ്ങൾ നടത്തുമ്പോൾ അവരുടെ ഭാഗം കേൾക്കുക എന്ന സ്വാഭാവികനീതി വീണയുടെ കാര്യത്തിലുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ മകൾക്ക് നീതി നിഷേധിക്കപ്പെട്ടതിനെതിരെയാണ് യഥാർഥത്തിൽ വിമർശനങ്ങൾ ഉയരേണ്ടതന്നും മുഖപ്രസംഗം പറയുന്നു.

 

Tags: deshabimaniveena vijayan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies